Webdunia - Bharat's app for daily news and videos

Install App

മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി, തോല്‍വി സമ്മതിക്കുന്നു: തുറന്നു പറഞ്ഞ് സാമന്ത

നിഹാരിക കെ എസ്
ബുധന്‍, 6 നവം‌ബര്‍ 2024 (13:10 IST)
കഴിഞ്ഞ കുറച്ചു കാലമായി താൻ അഭിനയിക്കുന്ന സിനിമകളിലെ തന്റെ അഭിനയം അത്ര മികച്ചതായിരുന്നില്ലെന്ന് സാമന്ത. മുന്‍കാലങ്ങളില്‍ തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ലെന്നും തോല്‍വി സമ്മതിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനില്‍ സാമന്ത പറഞ്ഞു.
 
‘ഞാന്‍ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെ തന്നെ വെല്ലുവിളിക്കുന്നതാവണമെന്നും ഓരോ വെല്ലുവിളികളും കഴിഞ്ഞതിനേക്കാള്‍ പ്രയാസമേറിയതാവണമെന്നും ഞാന്‍ സ്വയം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ശരിയാണ്, മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ചു സിനിമകളില്‍ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുകയാണ്', സാമന്ത പറഞ്ഞു.
 
‘സിറ്റാഡല്‍: ഹണി ബണ്ണി’ എന്ന ആക്ഷന്‍ സീരീസാണ് പുതിയതായി സാമന്തയുടേതായി റിലീസിനൊരുങ്ങുന്നത്. നവംബര്‍ ഏഴിനാണ് സീരീസിന്റെ റിലീസ്. സിറ്റാഡല്‍ എന്ന കഥാപാത്രത്തിന് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും താരം വെളിപ്പെടുത്തി. തന്റെ കരിയറില്‍ ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കഥാപാത്രമാണിതെന്നും താന്‍ വിശ്വസിക്കുന്നുവെന്നും നടി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments