വിവാഹശേഷം സാമന്ത വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു !
സാമന്ത വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നു
Publish Date: Tue, 19 Dec 2017 (09:27 IST)
Updated Date: Tue, 19 Dec 2017 (09:29 IST)
വിവാഹത്തിന് ശേഷം സാമന്ത വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നു. സംവിധായകന്‍ പൊന്റാമിന്റെ അടുത്ത ചിത്രത്തിലാണ് സാമന്ത നായികയായി എത്തുന്നത്. ചിത്രത്തില്‍ നായകന്‍ ശിവകാര്‍ത്തികേയനാണ്. ആദ്യമായാണ് സാമന്തയും ശിവകാര്‍ത്തികേയനും ഒരുമിക്കുന്നത്.
ചിത്രത്തിനുവേണ്ടി സാമന്ത തമിഴ്നാടിന്റെ പരമ്പരാഗത ആയോധനകലയായ സിലമ്പം അഭ്യസിക്കുന്നുണ്ട്.
സിമ്രാന്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാള നടന്‍ ലാല്‍, നെപ്പോളിയന്‍, സൂരി, രാജേന്ദര്‍, യോഗി ബാബു, മനോബാല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം ചെയുന്നുണ്ട്.