Webdunia - Bharat's app for daily news and videos

Install App

നാഗചൈതന്യയ്‌ക്കൊപ്പം ഒത്തുപോകാന്‍ സാധിക്കുന്നില്ല; സാമന്ത വിവാഹമോചനത്തിന്

Webdunia
ശനി, 11 സെപ്‌റ്റംബര്‍ 2021 (16:06 IST)
തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളായ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കുടുംബ കോടതിയെ സമീപിച്ചെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായി വേര്‍പിരിയുന്നതിനു മുമ്പുള്ള കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്ന് ഓണ്‍ലൈന്‍ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഗ ചൈതന്യയുമായി തനിക്ക് ഒത്തുപോകാന്‍ പറ്റുന്നില്ലെന്ന് സാമന്ത ആരോപിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. സാമന്ത കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേര്‍പിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2017 ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. വിവാഹശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം തന്റെ പേരിനൊപ്പം നാഗചൈതന്യയുടെ കുടുംബപേരും സാമന്ത ചേര്‍ത്തുവച്ചിരുന്നു. എന്നാല്‍, ഈയടുത്താണ് സാമന്ത അക്കിനേനി എന്ന പേര് താരം മാറ്റി സമാന്ത പ്രഭു എന്നാക്കിയത്. ഇതിനു പിന്നാലെയാണ് താരങ്ങള്‍ വേര്‍പിരിയലിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു തുടങ്ങിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments