Webdunia - Bharat's app for daily news and videos

Install App

രമ്യ നമ്പീശനും ഫഹദും മുതല്‍ ടൊവിനോയും സംയുക്തയും വരെ; മലയാളികളെ ഞെട്ടിച്ച അഞ്ച് ലിപ് ലോക്ക് ചുംബനങ്ങള്‍

Webdunia
ശനി, 11 സെപ്‌റ്റംബര്‍ 2021 (14:00 IST)
ബോളിവുഡിലും ഹോളിവുഡിലും ചുംബനങ്ങള്‍ സാധാരണ വിഷയമായിരുന്നു. പക്ഷേ, മലയാള സിനിമയിലെ സദാചാരബോധം ചുംബന രംഗങ്ങളോട് അകലം പാലിച്ചു. ലിപ് ലോക്ക് ചുംബനങ്ങളുടെ വീര്യം മലയാളി മനസിലാക്കുന്നത് തന്നെ അന്യഭാഷാ സിനിമകളില്‍ നിന്നാണ്. പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു മലയാള സിനിമയില്‍ ലിപ് ലോക്ക് ചുംബനങ്ങള്‍ സാധാരണ കാര്യമായി അവതരിപ്പിക്കാന്‍. ചുംബനങ്ങള്‍ ജനകീയമാക്കുകയും മലയാള സിനിമയിലെ എല്ലാ സദാചാര മമൂലുകളും തകര്‍ത്തെറിയുകയും ചെയ്ത ചില ലിപ് ലോക്ക് രംഗങ്ങളുണ്ട്. അതില്‍ ഏറ്റവും ചര്‍ച്ചയായതും മികച്ചതുമായ ലിപ് ലോക്ക് രംഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ചാപ്പാകുരിശ് 
 
സമീര്‍ താഹിര്‍ സംവിധാനം ചെയ്ത 2011 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചാപ്പാകുരിശ്. ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിപ് ലോക്ക് ചുംബനമെന്നാണ് ചാപ്പാ കുരിശിലെ സീന്‍ അറിയപ്പെടുന്നത്. ഫഹദ് ഫാസിലും രമ്യ നമ്പീശനും തമ്മിലുള്ളതാണ് ഈ രംഗം. മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഈ രംഗങ്ങള്‍. ഇതിനുശേഷമാണ് മലയാള സിനിമയില്‍ ലിപ് ലോക്ക് ചുംബനങ്ങള്‍ അല്‍പ്പമെങ്കിലും സാധാരണ കാര്യമാകാന്‍ തുടങ്ങിയത്. 
 
അന്നയും റസൂലും 
 
അതിവൈകാരികമായ പ്രണയരംഗത്തിലൂടെ ഫഹദ് വീണ്ടും ഞെട്ടിച്ച സിനിമയാണ് അന്നയും റസൂലും. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും 2013 ലാണ് റിലീസ് ചെയ്യുന്നത്. ആന്‍ഡ്രിയ ജെര്‍മിയയാണ് ഫഹദിന്റെ നായികയായി അഭിനയിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയരംഗത്തിനിടെ മനോഹരമായി ചിത്രീകരിച്ച ഒരു ചുംബനരംഗമുണ്ട്. 
 
വണ്‍ ബൈ ടു 
 
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ ബൈ ടു 2014 ലാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തില്‍ മുരളി ഗോപിയും ഹണി റോസും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗം മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ലിപ് ലോക്ക് സീനുകളില്‍ ഒന്നാണ്. റിലീസ് സമയത്ത് ഈ രംഗങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഹണി റോസിന്റെ വളരെ ബോള്‍ഡായ അഭിനയശൈലി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയാണ് വണ്‍ ബൈ ടു. ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

മായാനദി 
 
മലയാള സിനിമയിലെ ഇമ്രാന്‍ ഹാഷ്മി എന്ന് ടൊവിനോ തോമസിനെ വിളിക്കാനുള്ള പ്രധാന കാരണം ലിപ് ലോക്ക് ചുംബനങ്ങളാണ്. പല സിനിമകളിലും ലിപ് ലോക്ക് ചുംബനങ്ങള്‍കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന നടനാണ് അദ്ദേഹം. അതില്‍ തന്നെ മായാനദിയിലെ പ്രണയരംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി 2017 ലാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഈ സിനിമയുടെ കഥയ്ക്ക് ഏറെ അത്യാവശ്യമായിരുന്നു. അതുകൊണ്ട് തന്നെ നായകന്റെയും നായികയുടെയും പ്രണയരംഗങ്ങള്‍ വളരെ മനോഹരമായി ഒപ്പിയെടുക്കാന്‍ സംവിധായകന് സാധിച്ചു. ടൊവിനോയും ഐശ്വര്യയും തമ്മിലുള്ള പ്രണയരംഗങ്ങളും അതിനിടയിലെ ലിപ് ലോക്ക് ചുംബനവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments