Webdunia - Bharat's app for daily news and videos

Install App

പാലക്കാട്ടുക്കാരിയായ തെന്നിന്ത്യന്‍ നടി, ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സംയുക്തയുടെ പ്രായം എത്രയെന്ന് അറിയാമോ?

കെ ആര്‍ അനൂപ്
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (10:20 IST)
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സംയുക്ത മേനോന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പാലക്കാട് സ്വദേശിയായ നടി ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്.2016ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ ആണ് നടിയുടെ ആദ്യചിത്രമെങ്കിലും ടോവിനോയുടെ തീവണ്ടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.'ഗാലിപാട്ട 2'എന്ന ചിത്രത്തിലൂടെ കന്നഡയിലും സംയുക്ത അരങ്ങേറ്റം കുറിച്ചു. 
 
1995സെപ്റ്റംബര്‍ 11ന് ജനിച്ച നടിക്ക് 28 വയസ്സ് ഉണ്ട്. നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും ആദ്യം റിലീസ് ചെയ്ത ചിത്രം തീവണ്ടിയായിരുന്നു.കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020 ലെ മികച്ച നടി സംയുക്ത ആയിരുന്നു. 
 
വെള്ളം എന്ന സിനിമയില്‍ ഒരു മുഴുക്കുടിയനായായ ജയസൂര്യ കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്ന നടിയുടെ പ്രകടനം മികച്ചതായിരുന്നു.തന്റെ കരിയറിലെ ഒരു വഴിത്തിരിവായിരിക്കും ഈ ചിത്രമെന്നാണ് സംയുക്ത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
 
'കളരി'എന്ന സിനിമയിലൂടെയാണ് സംയുക്ത മേനോന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.ധനുഷ് ചിത്രം 'വാത്തി'യാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയത് തമിഴ് ചിത്രം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments