Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

കിടപ്പറ രംഗമുള്ള സീന്‍, അഭിനയിക്കാനായി നടി തമന്ന വാങ്ങിയത്, സാധാരണ ഒരു സിനിമയ്ക്ക് നടി വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍

Tamanna Tamanna Tamanna love story Vijayawada marriage Tamanna news Tamanna career Tamilnadu movies

കെ ആര്‍ അനൂപ്

, വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (10:37 IST)
മുംബൈയില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമയിലെ താര റാണിയായി മാറിയ നടിയാണ് തമന്ന ഭാട്ടിയ.അതീവ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് നിലപാട് എടുത്തിരുന്ന നടി അതില്‍ മാറ്റം വരുത്തിയത് പോലും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലിപ് ലോക്ക്, ബിക്കിനി രംഗങ്ങള്‍ സിനിമയില്‍ ഇല്ലെന്ന് ഉറപ്പിച്ചു ശേഷം മാത്രമേ തമന്ന നേരത്തെ കരാറില്‍ ഒപ്പിടുകയുള്ളൂ. അടുത്തിടെ അഭിനയിച്ച ലസ്റ്റ് സ്റ്റോറിസില്‍ ചെറിയ ബെഡ് റൂം സീനില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു.ജീ കര്‍ദാ എന്ന വെബ് സീരീസും ഗ്ലാമര്‍ ഗ്ലാമറസ് വേഷം ചെയ്യാന്‍ തമന്ന തയ്യാറായി.
 
 ഗ്ലാമറസ് വേഷം ചെയ്യാനും കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കുന്നതിനുവേണ്ടി നടി വാങ്ങിയ പ്രതിഫലം കോടികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സാധാരണ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി തമന്ന വാങ്ങുന്നത് 6 കോടി രൂപയാണ്.ലസ്റ്റ് സ്റ്റോറീസിന് വേണ്ടി താരം വാങ്ങിയതാകട്ടെ ഏഴ് കോടി രൂപ.കിടപ്പറ രംഗമുള്ള സീന്‍ ഉള്ളതിനാലാണ് നടി കൂടുതല്‍ തുക ആവശ്യപ്പെട്ടത്. 
 
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍-പാക്ക്ഡ് മലയാളം ചിത്രമാണ് 'ബാന്ദ്ര'. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. സിനിമയുടെ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.
 
സെപ്തംബര്‍ 14 ന് മുഴുവന്‍ ഭാഗങ്ങളുടെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കും. തമന്ന ഉള്‍പ്പെടുന്ന ഒരു ഗാനരംഗത്തിന്റെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്. ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് പിറന്നാള്‍, അനശ്വരയുടെ പ്രായം, കൂട്ടുകാരിക്കൊപ്പം നടത്തിയ യാത്ര ചിത്രങ്ങള്‍ കാണാം