Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

മഞ്ജുവിന് പല കാര്യത്തിലും എന്നോട് ആകര്‍ഷണമുള്ളതായി തോന്നിയിട്ടുണ്ട്, പെരുമാറ്റം അങ്ങനെയായിരുന്നു: സനല്‍ കുമാര്‍ ശശിധരന്‍

Sanal Kumar Sasidaran about Manju warrier and his relationship
, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (10:55 IST)
മഞ്ജു വാരിയറിനും തനിക്കും ഇടയിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തനിക്ക് മഞ്ജുവിനോട് തോന്നിയ പ്രണയം തുറന്നുപറഞ്ഞിട്ടുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. 
 
സെക്‌സി ദുര്‍ഗ എന്ന സിനിമയുടെ ലിങ്ക് നല്‍കാമോ എന്ന് ചോദിച്ച് മഞ്ജു വാരിയറാണ് മെസേജ് അയച്ചത്. ആദ്യം എനിക്ക് വിശ്വാസമായില്ല. ആ ചിത്രം കണ്ടിട്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. തന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും മഞ്ജു പറഞ്ഞു. കയറ്റം എന്ന സിനിമ സംഭവിക്കുന്നത് മഞ്ജു കാരണമാണെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. 
 
മഞ്ജു വാരിയര്‍ക്ക് താനുമായി എന്തെങ്കിലും അലോസരമുണ്ടെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. കാരണം, അതിന് ശേഷം സിനിമയെ കുറിച്ചുള്ള അഭിമുഖങ്ങളില്‍ താന്‍ മഞ്ജു വാരിയറുമായി എത്തിയിട്ടുണ്ട്. അതിലൊക്കെ അവര്‍ എന്നെപറ്റിയും സിനിമയെ പറ്റിയും വളരെ മാന്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. മഞ്ജുവിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന കാര്യം സത്യമാണ്. ഒരിക്കലും ഏകപക്ഷീയമായ പ്രണയാഭ്യര്‍ത്ഥനയല്ല. പല കാര്യത്തിലും അവര്‍ക്ക് എന്നോട് ആകര്‍ഷണമുണ്ടെന്ന് തോന്നുന്ന തരത്തില്‍ പെരുമാറി. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്ന സമയത്ത് ഞാന്‍ മിണ്ടാതിരിക്കും. അപ്പോള്‍ അവര്‍ തന്നെ ഇങ്ങോട്ട് കാര്യങ്ങള്‍ സംസാരിക്കുകയും മേസേജ് അയക്കുകയും ചെയ്യുമെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഷാക്ക് ക്ഷമയോടെ കാണേണ്ട ചിത്രം: മമ്മൂട്ടി