Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെയാണ് സാന്ദ്ര തോ‌മസിന്റെ കാര്യവും!

വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ സാന്ദ്രാ തോമസ്

സാന്ദ്ര തോമസ്
, വ്യാഴം, 2 ഫെബ്രുവരി 2017 (09:09 IST)
വ്യാജ വാർത്ത നൽകിയ ഓ‌ൺലൈൻ മാധ്യമങ്ങൾക്കെതിരെ നടിയും നിർമാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. സാന്ദ്ര തോമസ് എന്ന് പേരുള്ള ഒരാൾക്കെതിരെയുള്ള അഴിമതി വാർത്തയ്ക്ക് തന്റെ ഫോട്ടോ ഉപയോഗിച്ചതിനാണ് നടി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.
 
സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെയാണ് എന്റെ കാര്യം. ഏതോ ഒരു സാന്ദ്ര തോമസിനെതിരെയുള്ള കോടികളുടെ അഴിമതിക്കേസും ഇപ്പോൾ എന്റെ തലയിലായി. ഇതിനൊക്കെ എന്തുപറയാനാണ്. മഞ്ഞഓൺലൈൻ സൈറ്റുകളുടെ പ്രചാരം വർധിപ്പിക്കാൻ സിനിമാതാരങ്ങളുടെ ജീവിതം തോന്നുന്നതുപോലെയാണ് ഉപയോഗിക്കുന്നത്. അത് അവരുടെ ജീവിതത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നോ അപമാനിതരാകുന്നുവെന്നോ ഇവരൊന്നും ചിന്തിക്കുന്നില്ല. മനുഷ്യത്വം എന്നത് ഇവർക്കൊന്നും ഇല്ല.
 
നാളെ ഇനി ഐശ്വര്യയോ അമലയോ എന്ന പേരുള്ള ഒരു സ്ത്രീയെ ആണ് ഈ കേസിൽ പിടിച്ചതെങ്കിൽ ഇവർ സിനിമാതാരങ്ങളായ ഐശ്വര്യയുടെയും അമലയുടെയും ചിത്രം കൊടുക്കുമോ? ഇത് മനഃപൂർവം ചെയ്യുന്നതാണ്. ഒരാൾ, അത് പ്രശസ്തരാണെങ്കിൽ എത്രമാത്രം നാണംകെടുത്താം എന്നാണ് ഇക്കൂട്ടർ വിചാരിക്കുന്നത്.
 
കാള പെറ്റെന്നുകേൾക്കുമ്പോഴെ കയറെടുക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ ഇതൊരു നാണംകെട്ട പരിപാടിയാണ്. നടി എന്നതിലുപരി ഒരു സ്ത്രീയാണ് ഞാൻ. ആ പരിഗണന വേണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷേ ഏതൊരു മനുഷ്യ ജീവിയും അർഹിക്കുന്ന മാനുഷിക പരിഗണന എനിക്കും അവകാശപ്പെട്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ സിനിമകളോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; പാകിസ്ഥാന്‍ പത്തിമടക്കി!