Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി.സുരേഷ് കുമാര്‍ കിം ജോംഗ് ഉൻ ആണെന്ന് സാന്ദ്ര തോമസ്

ജി.സുരേഷ് കുമാര്‍ കിം ജോംഗ് ഉൻ ആണെന്ന് സാന്ദ്ര തോമസ്

നിഹാരിക കെ എസ്

, ശനി, 9 നവം‌ബര്‍ 2024 (12:50 IST)
നിര്‍മാതാവ് ജി.സുരേഷ് കുമാറിനെതിരെ സാന്ദ്ര തോമസ്. സുരേഷ് കുമാർ കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മൗനം ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് സുരേഷ് കുമാർ ആണെന്നും സാന്ദ്ര പറയുന്നു.
 
പൊതുസമൂഹം തന്റെ കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടുമെന്നും തനിക്ക് ഈ ജോലി മാത്രമേ അറിയൂവെന്നും സാന്ദ്ര പറഞ്ഞു. ഇത്രയും അഡ്വാന്‍സ്ഡായ ഈ കാലഘട്ടത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒരു വാട്സാപ്പ് ഗ്രൂപ്പ് പോലുമില്ലെന്നും രണ്ട് പാനലുകളുടെ ഗ്രൂപ്പാണുള്ളതെന്നും സാന്ദ്ര ചൂണ്ടിക്കാട്ടുന്നു.  
 
‘അസോസിയേഷന്റെ ബില്‍ഡിംഗുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന് പറഞ്ഞ ആളെ പുറത്താക്കി. വിനയന്‍ സാറിനെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കുറച്ചുപേര്‍ പുറത്തായിട്ടുണ്ട്. എതിരായി പറയുന്നവരെ നോട്ട് ചെയ്ത് വയ്ക്കുകയും പുറത്താക്കുകയും ചെയ്യുന്ന പ്രവണത കുറച്ചുനാളായി നടന്നുവരികയാണ്. ഈ അസോസിയേഷന്റെ ഭാഗമാണ് ഞാന്‍. 14 സിനിമകള്‍ നിര്‍മ്മിക്കുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും ചെയ്ത ആളെന്ന നിലയില്‍ ഈ സംഘടനയില്‍ തന്നെ നിലനില്‍ക്കും. ബദല്‍ സംഘടനകളെ കുറിച്ച് ആലോചിക്കുകയേ ചെയ്യുന്നില്ല. 
 
അടുത്തൊരു സിനിമ ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. പൊതുസമൂഹം എന്റെ കൂടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്. സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ യൂട്യൂബില്‍ ഇടും. എനിക്ക് ഈ ജോലി മാത്രമേ അറിയൂ’ സാന്ദ്രാ തോമസ് പറഞ്ഞു. അതേസമയം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍നിന്ന് തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രാ തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പാട്ട് സീനില്‍ അഭിനയിച്ചതോടെ ക്രഷ് ആയി, പിന്നെ മുടിഞ്ഞ പ്രണയം; മംമ്തയുമായുള്ള സൗഹൃദത്തെ കുറിച്ച് ആസിഫ്