Webdunia - Bharat's app for daily news and videos

Install App

സംഗീതയെ ശ്യാമളയായി സജസ്റ്റ് ചെയ്തത് മോഹൻലാൽ, വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു!

നിഹാരിക കെ എസ്
ശനി, 5 ഒക്‌ടോബര്‍ 2024 (09:24 IST)
Mohanal and Sangeetha
മോഹൻലാലും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ഹൃദയപൂർവ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ ആരംഭിക്കും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഹൃദയപൂർവ്വം' ഒരു കുടുംബകഥയാണ് പറയുന്നതെന്നാണ് സൂചന.
 
സംഗീതയെ മലയാളികൾ എന്നും ഓർമ്മിക്കുന്നത് ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ്. ശ്രീനിവാസന്റെ ഭാര്യയായ ശ്യാമളയായി സംഗീത തകർത്തഭിനയിച്ചു. ഈ ചിത്രത്തിന് ശേഷമാണ് സംഗീത പ്രശസ്തയായത്. ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. ചിന്താവിഷ്ടയായ ശ്യാമളയിലേക്ക് സംഗീതയെ സജസ്റ്റ് ചെയ്തത് മോഹൻലാൽ ആണ്. ഒരു പഴയ അഭിമുഖത്തിൽ ശ്രീനിവാസൻ തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ഇവർ വീണ്ടും ഒരുമിക്കുകയാണ്. മോഹൻലാലിന്റെ നായിക ആയിട്ടല്ലെങ്കിലും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ തന്നെയാകും സംഗീതയും ചിത്രത്തിൽ അവതരിപ്പിക്കുക.
 
അതേസമയം, തന്റെ കന്നി സംവിധാന സംരംഭമായ ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. പൃഥ്വിരാജിന്റെ എമ്പുരാന്റെ ലൊക്കേഷനിൽ നിന്നും ബറോസിന്റെ ലൊക്കേഷനിലേക്ക് മാറി മാറിയുള്ള യാത്രയിലാണ് മോഹൻലാൽ. 2021 മാർച്ചിലാണ് ബറോസ് ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ, മുഖ്യമന്ത്രിക്ക് 2 യുവതികൾ കൂടി പരാതി നൽകി

സംവിധായകന്‍ നിസാര്‍ അന്തരിച്ചു

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിട്ടും എന്തുകൊണ്ട് ചൈനയ്ക്ക് അധിക തീരുവാ ഏര്‍പ്പെടുത്തുന്നില്ല: മറുപടി നല്‍കി അമേരിക്ക

ശക്തി കൂടിയ ന്യുനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂയോര്‍ക്ക് സിറ്റിയിലെ റെസ്‌റ്റോറന്റ് വെടിവെപ്പില്‍ മുന്ന് പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments