വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിരാശ തോന്നി, അപ്രതീക്ഷിതമായി ആ വിളിയെത്തി: ദളപതി 69 ൽ എത്തിയ കഥ പറഞ്ഞ് മമിത

നിഹാരിക കെ എസ്
ശനി, 5 ഒക്‌ടോബര്‍ 2024 (09:09 IST)
Vijay and Mamitha
പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമിതാ ബൈജുവിന് തമിഴിലും ഫാൻസുണ്ട്. തമിഴിൽ ഇതിനോടകം അരങ്ങേറ്റം നടത്തിയ മമിതയുടെ ഏറ്റവും പുതിയ ചിത്രമാണ് ദളപതി 69. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം ചെയ്യുന്നത്. ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ നിന്ന് വിജയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മമിത ബൈജു.
 
മമിതാ ബൈജുവിനെ കൂടാതെ, നരെയ്ൻ, പ്രിയമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്. 2025 ഒക്ടോബറില്‍ സിനിമ തിയേറ്ററുകളിലെത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. അവസാന വിജയ് സിനിമയായതിനാല്‍ തന്നെ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്.
 
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. ദളപതി 69 ആയിരിക്കും തന്റെ അവസാന ചിത്രമെന്ന് മുൻപ് വിജയ്‍യും വെളിപ്പെടുത്തിയിരുന്നു. വിജയ്‌യുടെ ആരാധികയായ മമിത, തനിക്ക് വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിരാശ തോന്നിയെന്നും വെളിപ്പെടുത്തിയിരുന്നു. വിജയ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച സമയത്ത് ഒരുമിച്ചഭിനയിക്കുക എന്ന ആഗ്രഹം സാധിക്കില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ദളപതി 69 ല്‍ അവസരം വരുന്നതെന്ന് നടി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments