Webdunia - Bharat's app for daily news and videos

Install App

‘നകുൽ എന്റെ കാമുകനല്ല, സുഹൃത്ത് മാത്രമാണ്’; നകുലിനെ തള്ളിപ്പറഞ്ഞ് സാനിയ

Webdunia
ഞായര്‍, 6 ജനുവരി 2019 (10:12 IST)
ഡി ഫോർ ഡാൻസിലൂടെ സിനിമയിലേക്ക് വന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കൈയ്യടി വാങ്ങുകയും അതിനോടൊപ്പം ഏറെ ട്രോൾ ചെയ്യപ്പെടുകയും ചെയ്ത നടിയാണ് സാനിയ. സാനിയയുടെ മൂന്നാമത്തെ ചിത്രം പ്രേതം 2 റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ നായകനാകുന്ന ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്. 
 
സാനിയയും ഡി ഫോർ ഡാൻസിലെ നകുലും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. അത് സ്ഥിരീകരിക്കുന്ന രീതിയിൽ സാനിയ ഒരു സ്വകാര്യ എഫ് എം ചാനലിൽ സംസാരിക്കുകയും ചെയ്തു. എന്നാൽ, നകുൽ തന്റെ കൂട്ടുകാരൻ മാത്രമാണെന്നും കാമുകൻ അല്ലെന്നും സാനിയ വ്യക്തമാക്കുന്നു.
 
നകുല്‍ എന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സാനിയയുടെ പ്രതികരണം. ‘നകുല്‍, ഒരു വെല്‍വിഷര്‍. എന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നയാള്‍. ഞാന്‍ അതേക്കുറിച്ചു പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ചിരിക്കുന്നത്. ഇതേക്കുറിച്ചു ചോദിച്ച്‌ ഒരുപാട് ആളുകള്‍ വിളിച്ചു. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല’.- സാനിയ പറയുന്നു.
 
തനിക്കൊരു പ്രണയമുണ്ടെന്നും ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയനായ നകുൽ തമ്പിയാണ് ആളെന്നും സാനിയ മൂന്ന് വർഷമായി തങ്ങൾ റിലേഷൻഷിപ്പിലാണെന്നുമായിരുന്നു സാനിയ പറഞ്ഞത്. എന്നാൽ, ഇതാണ് ഇപ്പോൾ സാനിയ തള്ളിക്കളഞ്ഞിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments