Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവ് ആശുപത്രിയില്‍ മരിച്ചു; യുവതി കാമുകനുമായി മുങ്ങി - കൊലപാതകമെന്ന് പൊലീസ്

ഭര്‍ത്താവ് ആശുപത്രിയില്‍ മരിച്ചു; യുവതി കാമുകനുമായി മുങ്ങി - കൊലപാതകമെന്ന് പൊലീസ്

women lover
താനെ , തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (17:16 IST)
യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭാര്യയെയും കാമുകനെയും പൊലീസ് തിരയുന്നു. മുംബൈ താനെയിലുള്ള ഗായ്മുഖ് സ്വദേശിയായ ഗോപി കിസാന്‍ നായിക് (30) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളുടെ ഭാര്യ പ്രിയ (27) ഇവരുടെ കാമുകന്‍ മഹേഷ് കരാളെ (28) എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയത്.

അപകടത്തില്‍ പരുക്കേറ്റതാണെന്ന് പറഞ്ഞാണ് ഗോപിയെ പ്രിയയും മഹേഷും ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ മരണം ഡോക്‍ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ ഇരുവരും ആശുപത്രിയില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.

പോസ്‌റ്റ് മോര്‍ട്ടത്തില്‍ ഗോപി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് ഇവരുടെ വീട് പരിശോധിച്ചു. വീട്ടില്‍ നിന്നും അന്വേഷണ സംഘം രക്തത്തിന്റെ പാടുകള്‍ കണ്ടെത്തി.

മഹേഷും പ്രിയയും പ്രണയത്തിലായിരുന്നുവെന്നും ഒന്നിച്ചു ജീവിക്കാനായി ഗോപിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹനുമാൻ വിഗ്രഹത്തിന് സാന്താക്ലോസിന്റെ വേഷമണിയിച്ചു, ദൈവത്തിന്റെ തണുപ്പകറ്റാനെന്ന് പൂജാരി !