Webdunia - Bharat's app for daily news and videos

Install App

'വരുന്നോടീ, ഇന്ന് രാത്രി നമുക്ക് ആഘോഷിക്കാം'; മലയാളത്തിലെ വലിയൊരു നടന്‍ ചോദിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ്

ഹേമ കമ്മിറ്റി പുറത്തുവന്നതിനു ശേഷമാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം

രേണുക വേണു
ചൊവ്വ, 20 ഓഗസ്റ്റ് 2024 (12:00 IST)
Santhivila Dinesh

മലയാളത്തിലെ വളരെ പ്രശസ്തനായ ഒരു സ്വഭാവ നടന്‍ ഒരു അഭിനേത്രിയോടു മോശമായി സംസാരിക്കുന്നത് താന്‍ നേരിട്ടു കേട്ടിട്ടുണ്ടെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടന്റെ വഷളന്‍ ചോദ്യത്തിനു ആ നടി ഉടന്‍ തന്നെ ശക്തമായ മറുപടി നല്‍കിയെന്നും എല്ലാ നടിമാരും അങ്ങനെയാകണമെന്നും ശാന്തിവിള ദിനേശ് ഒരു സ്വകാര്യ മാധ്യമത്തില്‍ പ്രതികരിച്ചു. 
 
' ഞാന്‍ കണ്ടിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് മേക്കപ്പ് തുടച്ചു പോകുന്ന വഴിക്ക് ഒരു വെടല ചിരി ചിരിച്ച് മലയാളത്തില്‍ അറിയപ്പെടുന്ന ഒരു നടിയോട് ചോദിക്കുന്നത്. 'വരുന്നോടീ, ഇന്ന് രാത്രി നമുക്കൊന്ന് പോയി ആഘോഷിക്കാം' എന്നു ആ നടന്‍ പറഞ്ഞു. എല്ലാവരും കേട്ടുനില്‍ക്കെ ഇങ്ങനെ ചോദിച്ചത് ആ നടിയുടെ അഭിമാനത്തിനു ക്ഷതമേറ്റ പോലെയായി. ആ ചേച്ചി അപ്പോള്‍ പറഞ്ഞപ്പോള്‍ 'വീട്ടില്‍ പോയി നിന്റെ അമ്മയെ വിളിച്ചോണ്ട് വരെടാ' എന്ന്. മലയാളത്തിലെ വലിയൊരു നടനാണ്. അയാള്‍ അതുകേട്ടപ്പോള്‍ ചമ്മി വിളറി പോയി. അങ്ങനെ പറയാനുള്ള ആര്‍ജവം ഇല്ലാത്തിടത്തോളം കാലം ഈ പെണ്ണുങ്ങള്‍ സിനിമയില്‍ ദുരിതം അനുഭവിച്ചു കൊണ്ടേയിരിക്കും,' ശാന്തിവിള ദിനേശ് പറഞ്ഞു. 
 
ഹേമ കമ്മിറ്റി പുറത്തുവന്നതിനു ശേഷമാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments