Select Your Language

Notifications

webdunia
webdunia
webdunia
webdunia

''മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് നിന്നേപോലുള്ള തേഡ്‌റൈറ്റ് ചെറ്റകൾക്ക് പറഞ്ഞാല്‍ മനസിലാകില്ല''; കെ ആർകെയ്ക്ക് ചുട്ട മറുപടിയുമായി പ്രമുഖ താരം

മമ്മൂട്ടി ആരാണെന്ന് അറിയണമെങ്കിൽ സെൻസുണ്ടാവണം, സെന്‍സിബിലിറ്റിയുണ്ടാവണം, സെന്‍സിറ്റിവിറ്റിയുണ്ടാവണം: സന്തോഷ് പണ്ഡിറ്റ്

''മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് നിന്നേപോലുള്ള തേഡ്‌റൈറ്റ് ചെറ്റകൾക്ക് പറഞ്ഞാല്‍ മനസിലാകില്ല''; കെ ആർകെയ്ക്ക് ചുട്ട മറുപടിയുമായി പ്രമുഖ താരം
, ചൊവ്വ, 2 മെയ് 2017 (07:55 IST)
മോഹൻലാലിലും അമീർ ഖാനും ബാഹുബലിക്കും ശേഷം കെ ആർ കെ എന്ന കമാൽ ആർ ഖാൻ മെഗാതാരം മമ്മൂട്ടിക്ക് നേരെയാണ് അധിക്ഷേപവുമായി രംഗത്തെത്തിയിയത്. മാർച്ച് 30 ആണ് കെആർകെ മമ്മൂട്ടിയെ സി ക്ലാസ് നടന്‍ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത്. സംഭവത്തിൽ നടൻ സന്തോഷ് പണ്ഡിറ്റ് കിടിലൻ മറുപടി നൽകിയിരിക്കുകയാണ്. 
 
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലൂടെ:
 
എടോ, കെആർകെ എന്ന് പേരുള്ള തേഡ്‌റൈറ്റ് ചെറ്റേ. താനാരാ. നാട്ടുരാജാവോ? ശരിയാ മമ്മൂക്ക എന്ന മഹാ നടനേക്കുറിച്ച് തനിക്കറിയില്ല. മമ്മൂക്ക എന്ന മഹാ നടനെക്കുറിച്ച് അറിയണം എങ്കില്‍ ആദ്യം ഇന്ത്യ എന്നാണെന്നറിയണം. മൂന്ന് ദേശീയ അവാര്‍ഡുകള്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍. GCC രാജ്യങ്ങളില്‍ ദുബായില്‍ നിന്നും മലയാള സിനിമയില്‍ 50 വര്‍ഷം ത്തിലെ നിത്യഹരിത നായകന്‍ അവാര്‍ഡ് അങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മൂക്കയുടെ സ്വന്തം മലയാളികളുടെ ഇന്ത്യ. ദേശീയ അവാര്‍ഡുകള്‍ക്ക് അമിതാബച്ചനോടും കമലഹാസനോടും മത്സരിക്കുന്ന മലയാള സിനിമയുടെ അഹങ്കാരം മമ്മൂക്കയുടെ ഇന്ത്യ. മമ്മൂട്ടി എന്ന മഹാനടനേകുറിച്ച് നിന്നേപോലുള്ള . പറഞ്ഞാല്‍ മനസിലാകില്ല. അതിന് സെന്‍സുണ്ടാവണം. സെന്‍സിബിലിറ്റിയുണ്ടാവണം. സെന്‍സിറ്റിവിറ്റിയുണ്ടാവണം.
 
മമ്മുക്കയുടെ ദ കിംഗ് എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗു തന്നെയാണ് സന്തോഷ് പണ്ഡിറ്റ് കെ ആര്‍ കെ യുടെ നേരെ പ്രയോഗിച്ചത്. ഫേസ്ബുക്കിലുടെയാണ് സന്തോഷ് തന്റെ പ്രതികരണം അറിയിച്ചത്. മലയാളികളുടെ പ്രതികരണത്തിന് പിന്നില്‍ കെ ആര്‍ കെ ഒന്നു പകച്ചു പോവുകയായിരുന്നു. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി അനാവശ്യമായ കാര്യങ്ങളില്‍ കയറി ഇടപെടുകയും താരങ്ങളെയും സിനിമകളെയും വിമര്‍ശിക്കുകയും ചെയ്യുകയാണ് ഇയാളുടെ പ്രധാന ഹോബി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ് എന്റര്‍ടെയ്‌നറായി ‘അച്ചായന്‍സ്’; ട്രെയ്‌ലര്‍ കാണാം