Webdunia - Bharat's app for daily news and videos

Install App

വയറ്റില്‍ പൊള്ളലേറ്റ പാടുകള്‍, മേക്കപ്പിട്ട് മറക്കാന്‍ തയ്യാറാവാതെ സാറ അലിഖാന്‍

കെ ആര്‍ അനൂപ്
ബുധന്‍, 20 മാര്‍ച്ച് 2024 (16:07 IST)
Sara Ali Khan
സ്വന്തം കഴിവിനാല്‍ അറിയപ്പെടുന്ന താര പുത്രിയാണ് സാറ അലിഖാന്‍. ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമൂല്യമുള്ള നടിയായി സെയ്ഫ് അലിഖാന്റെ മകള്‍ മാറിക്കഴിഞ്ഞു. നായികയായി അരങ്ങേറ്റം കുറിച്ച് വര്‍ഷങ്ങള്‍ ഒരുപാടൊന്നും ആയിട്ടില്ല. 2018ല്‍ പുറത്തിറങ്ങിയ കേദാര്‍നാഥ്, സിംബ എന്നീ സിനിമകളില്‍ നായികയായി കൊണ്ടാണ് സാറ കരിയര്‍ തുടങ്ങിയത്. നടിയുടെ രണ്ട് സിനിമകളും വിജയമാക്കുകയും ആ വര്‍ഷത്തെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സാറയെ തേടി എത്തുകയും ചെയ്തു. 
 
 സാറ അലി ഖാന്റെ പുതിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതിന്റെ ഒപ്പംതന്നെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 
വേദി ലാക്‌മെ ഫാഷന്‍ വീക്ക്. റാംപില്‍ സ്‌റ്റൈലിഷ് ലുക്കില്‍ നടന്നുനീങ്ങുന്ന നടിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ മനസ്സിലാക്കാനായി മാത്രം നിരവധി ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഫാഷന്‍ വീക്കിന്റെ വേദിയില്‍ സാറ താരമാക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്
&
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

nbsp;
പൊള്ളലേറ്റ തന്റെ ശരീരഭാഗം മേക്കപ്പ് ഉപയോഗിച്ച് മറക്കാതെ വേദിയിലെത്തിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ എത്തി. വേദിയില്‍ എത്തിയ നടിയെ കാത്തിരുന്നത് നിറഞ്ഞ കയ്യടികളായിരുന്നു.സില്‍വര്‍ ഗൗണാണ് സാറ സ്‌റ്റൈല്‍ ചെയ്തത്. സ്ലീവ്‌ലെസ് ബ്രാലെറ്റ് ടോപ്പാണ് പെയര്‍ ചെയ്തിരിക്കുന്നു.ഇതിന് മാച്ച് ചെയ്ത് സില്‍വര്‍ കമ്മലും ആക്‌സസറൈസ് ചെയ്തിട്ടുണ്ട്.
 
പുറത്തു കാണുന്ന ശരീരഭാഗങ്ങളില്‍ വരുന്ന ചെറിയ പാടുകള്‍ പോലും മറ്റുള്ളവര്‍ കാണാതെ മറക്കാന്‍ ധൃതി കാട്ടുന്ന സമൂഹത്തിന്റെ മുന്നിലേക്കാണ് പൊള്ളലേറ്റ പാടുങ്ങളുമായി സാറ റാംപില്‍ നടന്നു നീങ്ങിയത്.സാറ ഒരു ശക്തയായ സ്ത്രീയായതു കൊണ്ടാണ് പാടുകള്‍ മറയ്ക്കാതിരുന്നതെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയോട്ടിക്ക് പൊട്ടൽ, മൂക്കിൻ്റെ പാലം തകർന്നു, തൃശൂരിൽ ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ

കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവര്‍ക്ക് നേരെ മിനിവാന്‍ പാഞ്ഞു കയറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ജീവിക്കണമെന്നുണ്ടായിരുന്നെങ്കിലും സമാധാനമില്ല: ജീവനൊടുക്കിയ ജിസ്‌നയുടെ ആത്മഹത്യ കുറിപ്പ്

ഇന്ത്യ അനുഭവിക്കാൻ കിടക്കുന്നെയുള്ളു, 50 ശതമാനം തീരുവയ്ക്ക് പിന്നാലെ ഭീഷണിയുമായി ട്രംപ്

ധർമ്മസ്ഥലയിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം, സൗജന്യയുടെ അമ്മാവൻ്റെ വാഹനം തകർത്തു, പ്രദേശത്ത് കനത്ത സുരക്ഷ

അടുത്ത ലേഖനം
Show comments