Select Your Language

Notifications

webdunia
webdunia
webdunia
webdunia

17-ാം വയസില്‍ കോടികളുടെ ആസ്തി,ഇന്ത്യയിലെ ഏറ്റവും ധനികയായ ബാല താരം, സിനിമയില്‍ നായികയാകാന്‍ ഒരുങ്ങി സാറ അര്‍ജുന്‍

Sara Arjun

കെ ആര്‍ അനൂപ്

, ശനി, 9 സെപ്‌റ്റംബര്‍ 2023 (09:10 IST)
മലയാളികള്‍ക്കിടയിലും സാറ അര്‍ജുന്‍ എന്ന പതിനേഴുകാരിക്ക് ആരാധകര്‍ ഏറെയാണ്.പൊന്നിയന്‍ സെല്‍വനില്‍ ഐശ്വര്യ റായിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് സാറ തന്നെയായിരുന്നു. ആന്‍മരിയ കലിപ്പിലാണ് എന്ന മലയാള ചിത്രത്തില്‍ കുട്ടി താരം ടൈറ്റില്‍ റോളില്‍ എത്തിയിരുന്നു. ഹിന്ദി,മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സാറയുടെ അച്ഛനാണ് നടന്‍ രാജ് അര്‍ജുന്‍.
 
പതിനേഴാം വയസ്സില്‍ തന്നെ 10 കോടി രൂപയുടെ ആസ്തിയാണ് സാറയ്ക്ക് ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും ധനികയായ ബാല താരങ്ങളില്‍ ഒരാളാണ് ഇന്ന് സാറ. അഞ്ചാം വയസ്സില്‍ തന്നെ അഭിനയം ജീവിതം കുട്ടിതാരം ആരംഭിച്ചു. ഹിന്ദി ചിത്രമായ 404ലൂടെയാണ് അരങ്ങേറ്റം.ദൈവ തിരുമകളില്‍ എന്ന തമിഴ് ചിത്രം കൂടുതല്‍ ഉയരങ്ങളിലേക്ക് സാറ എന്ന പേര് എത്തിച്ചു.സല്‍മാന്‍ ഖാന്റെ ജയ്ഹോ, ഇമ്രാന്‍ ഹാഷ്മിയുടെ ഏക് തി ദായാന്‍, ഐശ്വര്യ റായിയുടെ ജസ്ബ തുടങ്ങിയ ചിത്രങ്ങളിലൂടെ സാറയുടെ കരിയര്‍ ഉയര്‍ന്നു.
webdunia
 
സാറ അര്‍ജുന്‍ ഇനി നായിക വേഷങ്ങള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ബാല താരത്തില്‍ നിന്ന് മുന്‍നിര നടിയിലേക്കുള്ള വളര്‍ച്ചയാണ് സിനിമ ലോകം കാണാനിരിക്കുന്നത്.വിജയ്യുടെ വരാനിരിക്കുന്ന ഒരു ചിത്രത്തില്‍ രണ്ടാം നായികയായി സാറ എത്തും എന്നാണ് കേള്‍ക്കുന്നത്.ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാവാലയിലെ തമന്നയുടെ ഈ ലുക്ക് നിങ്ങള്‍ ശ്രദ്ധിച്ചോ ? മുഴുവന്‍ വീഡിയോ സോങ് കാണാം