Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാസികയുടേത് അപാര ബുദ്ധി, ഈ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ടെന്ന് അവർക്കറിയാം: ശാരദക്കുട്ടി

സ്വാസികയുടേത് അപാര ബുദ്ധി, ഈ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ടെന്ന് അവർക്കറിയാം: ശാരദക്കുട്ടി

നിഹാരിക കെ എസ്

, വ്യാഴം, 14 നവം‌ബര്‍ 2024 (11:45 IST)
ചതുരം, വിവേകാനന്ദൻ വൈറലാണ് തുടങ്ങിയ സിനിമകളിലൂടെ വളരെ ബോൾഡ് ആയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി വാങ്ങിയ നടിയാണ് സ്വാസിക. മോഡേൺ ആയി വസ്ത്രം ധരിക്കുകയും വളരെ ബോൾഡ് ആയി അഭിനയിക്കുകയും ചെയ്യുന്ന സ്വാസികയുടെ ചിന്താഗതി പക്ഷെ ഇപ്പോഴും വളരെ പഴഞ്ചനാണ് എന്നാണ് പൊതുസ്വരം. നടിയുടെ പുതിയ അഭിമുഖവും വൈറലായതോടെ നിരവധി പേരാണ് നടിയെ വിമർശിച്ചും പരിഹസിച്ചും രംഗത്ത് വന്നിരിക്കുന്നത്.
 
ഭർത്താവിന്റെ കീഴിൽ ജീവിക്കാനാ​ഗ്രഹിക്കുന്ന സ്ത്രീയാണ് താനെന്നും കാൽ തൊട്ട് വണങ്ങാറുണ്ടെന്നും സ്വാസിക നേരത്തെ പറഞ്ഞിട്ടുണ്ട്. അച്ഛനോടും ഭർത്താവിനോടും ചോദിച്ച് അനുവാദം വാങ്ങി ഓരോന്ന് ചെയ്യുന്നതാണ് തനിക്കിഷ്ടമെന്നും അതിൽ എന്തെങ്കിലും കുഴപ്പം തനിക്ക് ഉണ്ടായിട്ടില്ലെന്നും സ്വാസിക പറഞ്ഞിരുന്നു. സ്ത്രീകളിൽ ഉന്നമനങ്ങളിൽ വിശ്വസിക്കണമെന്നും തുല്യത നേടിയെടുക്കണമെന്നും ആവശ്യപ്പെട്ട സ്വാസിക, തനിക്ക് തുല്യത വേണ്ടെന്നും വിളിച്ചുപറഞ്ഞു. ശ്വാസികയെ വിമർശിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി ഇപ്പോൾ. 
 
എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേയെന്ന് പറയുന്നതുപോലെ മാത്രം കണ്ടാൽ മതി ഇവരുടെ വാക്കുകളെ എന്നാണ് ശാരദക്കുട്ടി പറയുന്നത്. വളരെ ബോൾഡായ കഥാപാത്രങ്ങളെ യാതൊരു ഇൻഹിബിഷനും കൂടാതെ അഭിനയിക്കുന്ന നടിയാണിവർ. ചതുരം, വിവേകാനന്ദൻ വൈറലാണ് ഒക്കെ ഉദാഹരണം. പുതുനിര നടിമാരിൽ ഏറ്റവും ശക്തമായ ശരീരഭാഷയുള്ള നടി. വിവാദരംഗങ്ങളിൽ കൂൾ കൂളായി അഭിനയിക്കുന്നവർ. തൊഴിലിൽ വിട്ടുവീഴ്ചയില്ലാത്ത പെൺകുട്ടി. അതിനോടൊക്കെ ബഹുമാനമുണ്ട് എന്നും ശാരദക്കുട്ടി പറയുന്നു. 
 
'ആനിയും വിധുബാലയുമൊക്കെ പറയുന്ന കുലീനത്വത്തിൻ്റെ യേശുദാസ് പറയുന്ന സർവ്വം ബ്രഹ്മമയത്തിൻ്റെ തുടർച്ചയാണിതും. പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനിൽപ്പ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത്. നൂറിലധികം ബ്രാന്റഡ് ഉടുപ്പുകൾ അലമാരയിൽ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം. 
 
ഗാന്ധി മാർ​ഗമാണ് തൻ്റെ മാർ​ഗമെന്ന് പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്ന് പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വര വിശ്വാസത്തിൻ്റെ ബലത്തിൽ താൻ വിശ്വാസിയല്ലെന്നും പറയാം. ഒക്കെ ബുദ്ധിജീവികളുടെയും രാഷ്ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്. അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളു. അവർക്കും ബുദ്ധിയുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം', ശാരദക്കുട്ടി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഷ്‌ണോയിയും വധഭീഷണിയുമെല്ലാം വെറും നാടകം? പാട്ട് ഹിറ്റാക്കാനുള്ള അടവ്