അതിശയിപ്പിക്കുന്നതാണ് ജയസൂര്യ എന്ന നടന്റെ വളര്‍ച്ച: സത്യന്‍ അന്തിക്കാട്

അതിശയിപ്പിക്കുന്നതാണ് ജയസൂര്യ എന്ന നടന്റെ വളര്‍ച്ച: സത്യന്‍ അന്തിക്കാട്

Webdunia
വെള്ളി, 23 ഫെബ്രുവരി 2018 (08:53 IST)
ഫുട്ബോൾ ഇതിഹാസം വിപി സത്യന്റെ ജീവിതം ആസ്‌പദമാക്കി പ്രജീഷ് സെൻ അണിയിച്ചൊരുക്കിയ ‘ക്യാപ്‌റ്റന്‍’ എന്ന ചിത്രത്തെയും ജയസൂര്യയെയും അഭിനന്ദിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം സിനിമയെയും അണിയറ പ്രവര്‍ത്തകരെയും പ്രശംസിച്ചത്.

നമ്മുടെ പുതിയ സംവിധായകരില്‍ പലർക്കുമുള്ള മനോഹരമായ കയ്യടക്കം പ്രജീഷ് സെന്നിനും ഉണ്ട്. 'ക്യാപ്റ്റൻ' എന്ന സിനിമ കണ്ടപ്പോഴാണ് സത്യൻ ആരായിരുന്നുവെന്ന് നമ്മൾ മനസിലാക്കുന്നത്. ജയസൂര്യ എന്ന നടന്റെ വളർച്ച അതിശയിപ്പിക്കുന്നതാണെന്നും സത്യന്‍ അന്തിക്കാട് ഫേസ്‌ബുക്കില്‍ കുറിച്ചു. സത്യന്റെ ഭാര്യ അനിതയായി മികച്ച പ്രകടനം പുറത്തെടുത്ത അനു സിതാരയേയും അദ്ദേഹം അഭിനന്ദിച്ചു.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണരൂപം:-

അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകൾ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാൽ മാത്രം മതി.

'ക്യാപ്റ്റനി'ലൂടെ പ്രജീഷ് സെൻ അത് വീണ്ടും ഓർമ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകർ പലർക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ.

വി.പി.സത്യൻ മലയാളിക്ക് അപരിചിതനല്ല. പക്ഷേ 'ക്യാപ്റ്റൻ' എന്ന സിനിമ കാണുമ്പോഴാണ് സത്യൻ ആരായിരുന്നുവെന്ന് നമ്മൾ മനസ്സിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസ്സിനകത്തേക്ക് പന്ത് തൊടുക്കാൻ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും.

ജയസൂര്യ എന്ന നടന്റെ വളർച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടെനീളം ജയസൂര്യയെയല്ല, വി.പി.സത്യൻ എന്ന കളിക്കാരനെയേ നമ്മൾ കാണുന്നുള്ളൂ. ചലനങ്ങളും നിശ്ശബ്ദമായ നോട്ടങ്ങളും കൊണ്ട് താൻ മികച്ച നടന്മാരുടെ നിരയിൽ തന്നെയെന്ന് ജയസൂര്യ തെളിയിക്കുന്നു. അനു സിതാരയുടെ ഒതുക്കമുള്ള അഭിനയവും എടുത്ത് പറയേണ്ടതാണ്.

ക്യാപ്റ്റന്റെ ശില്പികൾക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ !

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ബില്ലില്‍ ചരിത്രപരമായ ഇളവ്; ഇന്ധന സര്‍ചാര്‍ജ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുന്നു

ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് 'ദി കേരള സ്റ്റോറി 2' പ്രദര്‍ശനം റദ്ദാക്കി

ഇറാന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി, കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയില്‍; ഇറാന്‍ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിച്ചു, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശങ്കയില്‍

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു; ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം

അടുത്ത ലേഖനം
Show comments