Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിക്കാന്‍ തയ്യാറായിക്കോളൂ,'സാറ്റര്‍ഡേ നൈറ്റ്' റിലീസിനായി ആരാധകര്‍ കാത്തിരിപ്പില്‍

Saturday Night - Official Trailer | Rosshan Andrrews | Nivin Pauly | Jakes Bejoy | Aju Varghese

കെ ആര്‍ അനൂപ്

, ചൊവ്വ, 1 നവം‌ബര്‍ 2022 (12:17 IST)
നിവിന്‍ പോളി ആരാധകര്‍ ആവേശത്തിലാണ്. നടന്റെ സിനിമകള്‍ ഓരോന്നായി തിയേറ്ററുകളിലേക്ക്. ഈയടുത്ത് പുറത്തിറങ്ങിയ പടവെട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വാങ്ങും മുമ്പേ നടന്റെ പുതിയ സിനിമയായ സാറ്റര്‍ഡേ നൈറ്റ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് നിവിന്‍ പോളി ആരാധകര്‍. 
 
നവംബര്‍ നാലിനാണ് സാറ്റര്‍ഡേ നൈറ്റിന് റിലീസ്. പ്രശാനത്തിന് എത്താന്‍ ഇനി 3 നാളുകള്‍ കൂടി.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നിവിന്‍ പോളിയും അഭിനേതാക്കളും. 
 
നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.   
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളപിറവി ആശംസകളുയി ജുവല്‍ മേരി, നടിയുടെ പുതിയ ചിത്രങ്ങള്‍