Webdunia - Bharat's app for daily news and videos

Install App

സൌന്ദര്യ രജനീകാന്തിന്റെ പ്രി വെഡ്ഡിംഗ് റിസപ്ഷൻ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗം; അറിയേണ്ടത് വരനെക്കുറിച്ച് !

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (17:23 IST)
സംവിധായികയും രജനീകാന്തിന്റെ മകളുമായ സൌന്ദര്യ രജനീകാന്തിന്റെ രണ്ടാം വിവാഹമാണ് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. സൌന്ദര്യയുടെ പ്രി വെഡ്ഡിംഗ് റിസപ്ഷൻ ചിത്രങ്ങൾ ഇപ്പോൾ വലിയ ചർച്ചാവിഷയമായിക്കഴിഞ്ഞു.  
 
ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ലളിതമായ ഒരു ചടങ്ങായാണ് പ്രി വെഡിംഗ് റിസപ്ഷൻ നടത്തിയത്. ബിസിനസുകാരനായ വിശാഖൻ വണങ്കാമുടിയാണ് സൌന്ദര്യൌറ്റേ വരൻ. വഞ്ചകർ ഉലകം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് വിശാഖൻ.
 
ഫെബ്രുവരി പതിനൊന്നിന് ചെന്നൈയിലെ രജനീകന്തിന്റെ പോയിസ് ഗാർഡൻ വസതിയിലാണ് വിവാഹം നടക്കും. അടുത്ത ബന്ധുകളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. എന്നാൽ തുടർന്ന് ചെന്നൈയിലെ നക്ഷത്ര ഹോട്ടലിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ കമൽ‌ഹാസൻ ഉൾപ്പടെയുള്ള ഒരു നിര  വി ഐ പികൾ തന്നെ പങ്കെടുക്കും. 
 
2010ല്‍ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017ലാണ് ഇരുവരും പിരിഞ്ഞത്. ഈ ബന്ധത്തില്‍ വേദ് എന്ന മകനുണ്ട്. 2014ല്‍ രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന സിനിമയാണ് സൗന്ദര്യ ആദ്യം സംവിധാനം ചെയ്‌തത്. പിന്നാലെ ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വേലയില്ല പട്ടധാരി 2 സൂപ്പര്‍ ഹിറ്റായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്‍കി: ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ്

Kottayam Medical College building collapse Bindhu Died: 'ഇട്ടേച്ച് പോകല്ലമ്മാ...': നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; ബിന്ദുവിനെ യാത്രയാക്കി നാട്

അടുത്ത ലേഖനം
Show comments