ദേവസ്വം ബോർഡ് കമ്മീഷ്ണറോഡ് വിശദീകരണം തേടിയിട്ടില്ലെന്ന് തിരുവുതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ സാവകാശ ഹർജിയെക്കുറിച്ച് പരാമർശിക്കാതെ സുപ്രീം കോടതിയിൽ സർക്കാരിനെ മാത്രം അനുകൂലിച്ചതിൽ പദ്മകുമാർ അതൃപ്തി അറിയിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാൽ മുൻ നിലപടുകളിൽനിന്നും മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോൾ പദ്മകുമാർ.
താൻ ദേവസ്വം ബോർഡിന് അകത്ത് തന്നെയാണ്. ദേസസ്വം ബോർഡ് പ്രസിഡന്റായി കാലവധി തികക്കും എന്നും പദ്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡ് കമ്മീഷ്ണറോഡ് വിശദീകരണം തേടിയിട്ടില്ല. റിപ്പോർട്ട് കിട്ടട്ടെ എന്ന് പറഞ്ഞത് വളച്ചൊടിക്കുകയാണ് ഉണ്ടായത്. സാവകാശ ഹർജിയുടെ കാര്യത്തിൽ ദേവസ്വം മന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ട് എന്നത് മാധ്യമ സൃഷ്ടി മത്രമാണ്.
ശബരിമലയുടെ പുരോഗതിക്കായി 739 കോടി രൂപ അനുവദിച്ച സർക്കാരിനൊപ്പമാണ് താൻ എന്നും പദ്മകുമാർ വ്യക്തമാക്കി.പദ്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിലാപാടിൽ മാറ്റം വരുത്തി സർക്കാരിനെ പ്രകീർത്തിച്ച് പദ്മകുമാർ രംഗത്തെത്തിയിരിക്കുന്നത്.
എ പദ്മകുമാറിന്റെ പരസ്യ പ്രസ്ഥാനവനകളോട് അതൃപ്തി ഉണ്ടെന്നും ഇക്കാര്യം പാർട്ടിയെ അറിയിച്ചതായും ദേസ്വം കമ്മിഷ്ണർ എൻ വാസു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പദ്മകുമറിന്റെ നിലപാടുകളിൽ നേരിട്ട് അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.