വൈറസിന് രണ്ടാംഭാഗം ? വെളിപ്പെടുത്തലുമായി ആഷിഖ് അബു !

Webdunia
ശനി, 21 മാര്‍ച്ച് 2020 (15:18 IST)
കേരളത്തിൽ ഭീതി സൃഷ്ടിച്ച നിപ വൈറസ് ബധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്ത സിനിമയാണ് വൈറസ്. ചിത്രം ഒരുപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയമയി മാറുകയും ചെയ്തിരുന്നു. 
 
കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍, ഇന്ദ്രജിത്, റീമ കല്ലിങ്കല്‍, മഡോണ സെബാസ്റ്റ്യന്‍, ശ്രീനാഥ് ഭാസി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിരുന്നു ഇപ്പോഴിതാ വൈറസ് സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. 
 
ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആരാധകന്‍ ആഷിക് അബുവിനോട് വൈറസ് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിക്കുകയുണ്ടായി. രാജ്യത്ത് കോവിഡ് ഭീഷണി സൃഷ്ടിക്കുന്ന സമയത്താണ് ആഷിഖ് അബു ഇത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കുന്നത്. എന്നാൽ ചോദ്യത്തിന് 'നോ' എന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി. ഇപ്പോൾ അതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നോ, പിന്നീട് പ്രതീക്ഷിക്കാം എന്നതരത്തിൽ ഒരു പ്രതീക്ഷയും നൽകാത്തവിധം രണ്ടാംഭാാഗം ഉണ്ടാവില്ല എന്നുതന്നെ ആഷിക്സ് അബു തുറന്നു വെളിപ്പെടുത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments