Webdunia - Bharat's app for daily news and videos

Install App

കൊല്ലുമെന്ന് വീണ്ടും ഭീഷണി! ഇതൊന്നും കേട്ട് വീട്ടിൽ ഒളിച്ചിരിക്കുന്നവനല്ല സൽമാൻ ഖാൻ, കാവലിന് 60 സുരക്ഷാ ഭടന്മാർ

നിഹാരിക കെ എസ്
ശനി, 19 ഒക്‌ടോബര്‍ 2024 (11:56 IST)
മുംബൈ: ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് നിലവിലുള്ള സുരക്ഷ വർധിപ്പിച്ചു. മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടർന്നുവന്ന പുതിയ ഭീഷണിയുമാണ് സുരക്ഷ വർധിപ്പിക്കാൻ കാരണമായത്. ഇപ്പോൾ 60 സുരക്ഷാ ഭടന്മാരാണ് സൽമാന് കാവലായുള്ളത്. 
 
സുരക്ഷ മുൻനിർത്തി രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാൻ പട്രോൾ എസ്.യു.വി സൽമാൻ ഖാൻ വാങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ലാത്ത വാഹനം ദുബായിൽ നിന്നും താരം ഇറക്കുമതി ചെയ്യുകയായിരുന്നു. സ്ഫോടകവസ്തുക്കൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം, പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചാൽപ്പോലും തകരാത്ത ​ഗ്ലാസ്, അകത്തിരിക്കുന്നത് ആരെന്നുപോലും തിരിച്ചറിയാൻ സാധിക്കില്ല. 
 
ബാബാ സിദ്ദിഖിയുടെ മരണവാർത്തയറിഞ്ഞ് സൽമാൻ ഖാൻ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ്-18 ന്റെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. പരിപാടിയുടെ ചിത്രീകരണം ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കനത്ത സുരക്ഷയിൽ പരിപാടിയിൽ പങ്കെടുക്കാൻ സൽമാൻ ഖാൻ കഴിഞ്ഞ ദിവസമെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments