Webdunia - Bharat's app for daily news and videos

Install App

'മാപ്പ് പറഞ്ഞെങ്കിലും കേസുമായി മുന്നോട്ട് പോകും, ഇനി ഒരു ചിത്രത്തിനും ഈ അവസ്ഥ ഉണ്ടാകരുത്': വെളിപ്പെടുത്തലുമായി 'ജോസഫി'ന്റെ തിരക്കഥാകൃത്ത്

'മാപ്പ് പറഞ്ഞെങ്കിലും കേസുമായി മുന്നോട്ട് പോകും, ഇനി ഒരു ചിത്രത്തിനും ഈ അവസ്ഥ ഉണ്ടാകരുത്': വെളിപ്പെടുത്തലുമായി 'ജോസഫി'ന്റെ തിരക്കഥാകൃത്ത്

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (14:04 IST)
തിയേറ്ററുകൾ കീഴടക്കിക്കൊണ്ട് മുന്നേറുന്ന ചിത്രമാണ് പദ്‌മകുമാർ - ജോജു കൂട്ടുകെട്ടിലൊരുങ്ങിയ ജോസഫ്. അതേസമയം ചിത്രത്തിനെതിരെ പലതരത്തിലുള്ള വിമർശനങ്ങളും വരുന്നുണ്ട്. തന്റെ തിരക്കഥമോഷ്‌ടിച്ചാണ് ചിത്രമെടുത്തതെന്ന് ആരോപിച്ച് നന്ദകുമാർ എന്ന യുവാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
 
ഫേസ്‌ബുക്കിൽ പോസ്‌റ്റിട്ടുകൊണ്ടാണ് നന്ദകുമാർ രംഗത്തെത്തിയത്. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ജോസഫിന്റെ തിരക്കഥാകൃത്ത്. ചെയ്ത കാര്യങ്ങളില്‍ നൂറ്റൊന്നു ശതമാനം ഉറപ്പുണ്ടായിരുന്നതിനാല്‍ അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് തിരക്കഥാകൃത്ത് ഷാഹി പറഞ്ഞിരിക്കുന്നത്.
 
ആരോപണം വാർത്താശ്രദ്ധ പിടിച്ചുപറ്റിയതോടേ നന്ദകുമാർ ഫേസ്‌ബുക്ക് പോസ്‌റ്റ് പിൻവലിച്ചിരുന്നു. ‘ജോസഫ് പരാജയപ്പെട്ടിരുന്നെങ്കില്‍ ഇങ്ങിനെയൊരു ആരോപണം അയാള്‍ ഉന്നയിക്കുമായിരുന്നോ?’ എന്ന് ഷാഹി ചോദിക്കുന്നു. അയാള്‍ മാപ്പു പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് ഷാഹിയുടെ തീരുമാനം ഇനി മറ്റൊരു സിനിമയ്ക്കും ഇതു പോലെ സംഭവിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

അടുത്ത ലേഖനം
Show comments