ചാക്കോച്ചന് ദിലീപാകാനാകുമോ? ബിജു മേനോന് വിജയം കൊണ്ടുവരാനായില്ല!

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (15:14 IST)
തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിക്കുക എന്നത് ഒരു സംവിധായകനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം ഹിറ്റുകള്‍ തന്നിട്ട് പിന്നീട് വിജയവഴിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് കാണാം. എന്നാല്‍ മറ്റുചിലര്‍ പതിറ്റാണ്ടുകളോളം തങ്ങളുടെ സക്സസ് നിലനിര്‍ത്തും. കെ ബാലചന്ദര്‍, ഷങ്കര്‍, ഭാരതിരാജ, മണിരത്നം, ജോഷി, ഐ വി ശശി തുടങ്ങിയവരൊക്കെ ഉദാഹരണം.
 
തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സംവിധായകനാണ് ഷാഫി. അദ്ദേഹത്തിന്‍റെ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് പരാജയപ്പെട്ടത്. പരാജയപ്പെട്ട സിനിമകള്‍ പോലും സാമ്പത്തികമായി നിര്‍മ്മാതാവിന് അധികം പരുക്കേല്‍പ്പിച്ചില്ല എന്ന് കാണാം.
 
ഷാഫിയുടെ അടുത്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ബെന്നി പി നായരമ്പലം ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നു. ഷാഫിയുടെ കഴിഞ്ഞ് ചിത്രം ഷെര്‍ലക് ഹോംസ് വേണ്ടത്ര വിജയമായിരുന്നില്ല. അതിനാല്‍ തന്നെ ഒരു വലിയ വിജയം ഷാഫിക്ക് ആവശ്യമുണ്ട്.
 
കുഞ്ചാക്കോ ബോബനിലൂടെ വിജയപാതയില്‍ തിരിച്ചെത്താനാണ് ഷാഫിയുടെ ശ്രമം. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ ഇതിനുമുമ്പ് അഞ്ചു തവണ ഷാഫി സിനിമകള്‍ ചെയ്തിട്ടുണ്ട്. കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, തൊമ്മനും മക്കളും, ലോലിപോപ്പ്, ചട്ടമ്പിനാട് എന്നിവയാണ് അവ.
 
ഇതില്‍ ലോലിപോപ്പ് മാത്രമാണ് പരാജയപ്പെട്ടത്. കല്യാണരാമനും മേരിക്കുണ്ടൊരു കുഞ്ഞാടും പോലെ ഒരു വമ്പന്‍ ഹിറ്റാണ് ഇത്തവണ ഷാഫി ആഗ്രഹിക്കുന്നത്. ആ രണ്ട് സിനിമകളിലും ദിലീപായിരുന്നു നായകന്‍. ഷാഫിക്ക് ദിലീപ് സമ്മാനിച്ച ആ വിജയം ചാക്കോച്ചന് ആവര്‍ത്തിക്കാനാകുമോ എന്ന് കാത്തിരുന്ന് കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments