Webdunia - Bharat's app for daily news and videos

Install App

ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്?

നിഹാരിക കെ.എസ്
ശനി, 8 മാര്‍ച്ച് 2025 (11:40 IST)
ഷാരൂഖ് ഖാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കിങ്'. ജയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.  അതിനിടയിൽ കഴിഞ്ഞ ദിവസം ഐഐഎഫ്എയിൽ പങ്കെടുക്കുന്നതായി നടൻ ജയ്‌പ്പൂരിൽ എത്തിയിരുന്നു. വെള്ള ടി ഷർട്ട് ധരിച്ച് എയർപോർട്ടിന് മുന്നിൽ നിന്ന് ആരാധകരെ കൈ വീശി കാണിക്കുന്ന നടന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒപ്പം നടന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളും.
 
ഈ ദൃശ്യങ്ങളിൽ ഷാരൂഖിന്റെ തോൾ ഭാഗത്തായി ഒരു കറുത്ത ടേപ്പ് ഒട്ടിച്ചിരിക്കുന്നതായി കാണാം. ഇതോടെ കിങ് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന് പരിക്കേറ്റോ എന്ന സംശയത്തിലാണ് ആരാധകർ. പലരും തങ്ങളുടെ ആശങ്ക സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമാണ്. എന്നിരുന്നാലും ഇതുസംബന്ധിച്ച റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
 
ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും കിങ് എന്നാണ് റിപ്പോർട്ട്. ഈ സിനിമയിൽ നടനൊപ്പം മകൾ സുഹാന ഖാനും ഭാഗമാകുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല അഭിഷേക് ബച്ചൻ ചിത്രത്തിൽ വില്ലനായി എത്തും എന്നും വാർത്തകളുണ്ട്. അമിതാഭ് ബച്ചനും മുമ്പ് ഇക്കാര്യം ഒരു ട്വീറ്റിലൂടെ ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടായിരിക്കും ഷൂട്ടിങ്. ഷാരൂഖിന്റെ റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊലീസിനെ പേടിച്ച് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

വൈകിട്ട് കഴിക്കാന്‍ പൊറോട്ടയും ചിക്കനും വേണമെന്ന് അഫാന്‍; കിടക്കാന്‍ പായ ചോദിച്ചുവാങ്ങി

മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത; ഒന്‍പത് മണിക്ക് വരിയില്‍ ഉണ്ടെങ്കില്‍ കുപ്പി കിട്ടിയിരിക്കും

അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ 11 പേര്‍ക്ക് ഇഡിയുടെ നോട്ടീസ്

വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി ദമ്പതികള്‍

അടുത്ത ലേഖനം
Show comments