Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shocking: തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം, 3 ഇടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു, 23 കാരനായ പ്രതി കീഴടങ്ങി

murder knief

അഭിറാം മനോഹർ

, തിങ്കള്‍, 24 ഫെബ്രുവരി 2025 (20:55 IST)
തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റ് രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അഫാനാണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂടില്‍ പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
 
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാമതായി പാങ്ങോട്ടെ വീട്ടില്‍ പ്രതിയുടെ മാതാവിന്റെ ഉമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.മൂന്നാമതായി എസ് എന്‍ പുരട്ത്ത് 2 പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂടില്‍ വെച്ച് വെട്ടേറ്റ യുവാവിന്റെ മാതാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
 
 പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്റ്റേഷനിലെത്തിയ ശേഷം ആറുപേരെ കൊലപ്പെടുത്തിയെന്നാണ് പ്രതി മൊഴി നല്‍കിയത്. ഇതിന് പിന്നാലെയാണ് വെഞ്ഞാറമൂടിന് പുറമെ പാങ്ങോടും എസ് എന്‍ പുരത്തും കൊലപാതകം നടന്ന വിവരം പുറത്തുവരുന്നത്.
 
യുവാവിന്റെ പിതാവിന്റെ മാതാവായ സല്‍മാ ബീവി. പ്രതിയുടെ അനുജന്‍ അഹസാന്‍(13), പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. ഇവിടെ വെച്ച് വെട്ടേറ്റ പ്രതിയുടെ മാതാവ് ഷമീന ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് എസ് എന്‍ പുരത്തെ വീട്ടില്‍ കൊല്ലപ്പെട്ടവര്‍. മൂന്നിടങ്ങളില്‍ ആക്രമിച്ച 6 പേരില്‍ മാതാവ് മാത്രമാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ മൂനിടങ്ങളിലായാണ് പ്രതി കൂട്ടക്കൊലപാതകം നടത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ക്ക് നാക്കുപിഴ! മുഖ്യമന്ത്രിയെ സംബോധന ചെയ്തത് 'നരേന്ദ്ര ചന്ദ്രബാബു നായിഡു'വെന്ന്