Webdunia - Bharat's app for daily news and videos

Install App

ആറാംതമ്പുരാൻ കണ്ട ഫാസിൽ ചോദിച്ചു- 'മമ്മൂട്ടി ആയിരുന്നെങ്കിൽ ഇങ്ങനെ താഴ്ത്തുമായിരുന്നോ?'

ഫാസിലിന് ഷാജി കൈലാസിന്റെ വക കിടിലൻ മറുപടി

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (10:58 IST)
മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ്‌ കണിമംഗലം തമ്പുരാൻ എന്ന ആറാം തമ്പുരാന്റേത്. 1997 ൽ പ്രദർശനത്തിനെത്തിയ ഈ ഷാജി കൈലാസ് ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രിവ്യു കാണാൻ ഷാജി കൈലാസ് സുഹൃത്തുക്കളായ ഫാസിലിനേയും മധുമുട്ടത്തേയും ക്ഷണിച്ചു. 
 
പടം കണ്ടിറങ്ങിയ ഫാസിൽ ഷാജി കൈലാസിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു 'ചിത്രം അസ്സലായിട്ടുണ്ട്. പക്ഷേ അവസാനഭാഗമാകുമ്പോഴേക്കും സായി കുമാറിന്റെ കഥാപാത്രം വല്ലാതെ ഉയർന്ന് പോകുന്നു. അത് ശരിയാകില്ല, ആ കഥാപാത്രത്തെ കുറച്ച് താഴ്ത്തണം. എന്നിട്ട് മോഹൻലാലിന്റെ കഥാപാത്രത്തെ ഉയർത്തണം.' 
 
എന്നാൽ, ഷാജി കൈലാസ് ഫാസിലിന്റെ ആ അഭിപ്രായത്തോട് യോജിച്ചില്ല. മാറ്റി ഷൂട്ട് ചെയ്യില്ലെന്നും അറിയിച്ചു. ഉടനടി ഫാസിൽ ചോദിച്ചു 'മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നെങ്കിൽ ഇങ്ങനെ താഴ്ത്തുമായിരുന്നോ?' എന്ന്. എന്നാൽ, മമ്മൂട്ടിയെന്നോ മോഹൻലാലെന്നോ വ്യത്യാസം തന്റെ മനസ്സിൽ പോലും തോന്നിയിട്ടില്ലെന്നായിരുന്നു ഷാജി കൈലാസിന്റെ മറുപടി. 
 
ഷാജി കൈലാസ് – മോഹന്‍ലാല്‍ ടീമിന്‍റെ ‘ആറാംതമ്പുരാന്‍’ പ്രേക്ഷക ഹൃദയം കവര്‍ന്ന ചിത്രമായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച കണിമംഗലം ജഗന്നാഥന്‍ എന്ന കഥാപാത്രം ക്ലാസും മാസും ചേര്‍ന്ന ഒരു അഡാര്‍ ഐറ്റം ആയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments