Select Your Language

Notifications

webdunia
webdunia
webdunia
webdunia

മതം മാറി ഹിന്ദുവായി, ആനി പേരുമാറ്റി ചിത്രയായി; എല്ലാം ഷാജി കൈലാസിനെ കല്ല്യാണം കഴിക്കാന്‍

Shaji Kailas
, ശനി, 19 ഫെബ്രുവരി 2022 (15:22 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ആനി. വിവാഹശേഷം പേര് മാറ്റിയെങ്കിലും ആനി എന്ന് വിളിക്കാനാണ് മലയാളികള്‍ക്ക് ഇപ്പോഴും താല്‍പര്യം. സംവിധായകന്‍ ഷാജി കൈലാസാണ് ആനിയുടെ ജീവിതപങ്കാളി. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. വിവാഹശേഷം ആനി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
 
ക്രിസ്ത്യന്‍ കുടുംബത്തിലാണ് ആനി ജനിച്ചുവളര്‍ന്നത്. ഷാജി കൈലാസിനെ വിവാഹം കഴിച്ചതോടെ മതം മാറി ഹിന്ദുവായി. മതം മാറിയ ശേഷം താരം പേരും മാറ്റി. ചിത്ര ഷാജി കൈലാസ് എന്നാണ് പുതിയ പേര്. എന്നാല്‍, ഇപ്പോഴും എല്ലാവരും ആനിയെന്നാണ് വിളിക്കുന്നത്. എന്നാല്‍, മിസ്സിസ് ഷാജി കൈലാസ് എന്ന് വിളിക്കുന്നതാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് ആനി പറയുന്നു.
 
ഇപ്പോഴും ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയാണ് താരം. 1978 ജൂലൈ 21 നാണ് ആനിയുടെ ജനനം. 1993 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി സിനിമാലോകത്തേക്ക് എത്തുന്നത്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി ആനി അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പെയിലെ ആനിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവിനെപ്പോലെ മോശമായ ഒരു കോ-സ്റ്റാര്‍ വെറെയുണ്ടാവില്ല: കല്യാണി പ്രിയദര്‍ശന്‍