Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദത്തെടുത്തുവളര്‍ത്തിയ മകള്‍ ഷക്കീലയെ ആക്രമിച്ചു; ആക്രമിച്ചത് സ്വന്തം അമ്മയ്‌ക്കൊപ്പം എത്തിയ ശേഷം

Shakeela Film News Malayalam

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ജനുവരി 2024 (07:58 IST)
ദത്തെടുത്തുവളര്‍ത്തിയ മകള്‍ ഷക്കീലയെ ആക്രമിച്ചു. കോടാമ്പക്കത്തെ നടിയുടെ വീട്ടില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നടി പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ചയാണ് ദത്തുപുത്രിയായ ശീതളുമായുള്ള വഴക്കിനിടെയാണ് ആക്രമണമുണ്ടായത്. ഷക്കീലയുമായി രൂക്ഷമായ വഴക്കുണ്ടായതിനെ തുടര്‍ന്ന് ശീതള്‍ ആദ്യം വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഷക്കീലയുടെ ആവശ്യപ്രകാരം പ്രശ്‌നം പരിഹരിക്കാന്‍ അഭിഭാഷക വീട്ടിലെത്തി. അപ്പോഴേക്കും സ്വന്തം അമ്മയ്ക്കും സഹോദരി ജമീലയ്ക്കും ഒപ്പം വീട്ടിലെത്തിയ ശീതള്‍ ഷക്കീലയെയും അഭിഭാഷകയെയും ആക്രമിച്ചു.
 
ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതള്‍. ശീതള്‍ ഷക്കീലയെ ട്രേ കൊണ്ട് അടിച്ചപ്പോള്‍ ശീതളിന്റെ അമ്മ അഭിഭാഷക സൗന്ദര്യയുടെ കൈയില്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഷക്കീല പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പൊലീസ് സ്റ്റേഷനില്‍ എത്തിയ ശീതള്‍ നടിക്കെതിരെയും പരാതി നല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹിതനായിരിക്കെ സുസ്മിത സെന്നുമായി പ്രണയത്തിലായത് ദാമ്പത്യം തകർത്തു, അനുഭവം പറഞ്ഞ് വിക്രം ഭട്ട്