Webdunia - Bharat's app for daily news and videos

Install App

Shakeela: കിന്നാരത്തുമ്പിക്ക് ഷക്കീലയ്ക്ക് ലഭിച്ച പ്രതിഫലം എത്രയെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 മാര്‍ച്ച് 2024 (08:35 IST)
കിന്നാരത്തുമ്പിക്ക് തനിക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി നടി ഷക്കീല.  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സദാചാരം എന്ന മിഥ്യ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഷക്കീല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സിനിമയ്ക്ക് 25000 രൂപയാണ് അഞ്ചുദിവസത്തേക്ക് നിര്‍മ്മാതാവ് തന്നതെന്ന് ഷക്കീല പറഞ്ഞു. എന്നാല്‍ കിന്നാരത്തുമ്പികള്‍ ഹിറ്റായതോടെ അടുത്ത ചിത്രമായ കാതരയ്ക്ക് ദിവസം പതിനായിരം രൂപ കിട്ടി. ആ ചിത്രത്തിന് പത്ത് ദിവസമായിരുന്നു ഷൂട്ടിംഗ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ സിനിമ വന്നപ്പോള്‍ സിനിമയിലെ പ്രവര്‍ത്തകരോട് ഒരു ലക്ഷം രൂപ ചോദിച്ചു. എന്നാല്‍ താന്‍ ഒരു ചിത്രം മുഴുവനായി ചെയ്യുന്നതിനാണ് ഒരു ലക്ഷം രൂപ ചോദിച്ചത്. എന്നാല്‍ അവര്‍ കരുതിയത് ഓരോ ദിവസത്തിനും ഒരു ലക്ഷം രൂപ എന്നായിരുന്നു. മൂന്ന് ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഓരോ ദിവസവും ഓരോ ലക്ഷം രൂപ കിട്ടി 
 
കൂടാതെ നാലാം ദിവസം ചെന്നൈയിലേക്ക് വിമാന ടിക്കറ്റും എടുത്തു തന്നു. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം രണ്ട് ലക്ഷം രൂപ കൂടുതല്‍ തരുകയും ചെയ്തു- ഷക്കീല പറഞ്ഞു. സിനിമയിലൂടെ തനിക്ക് ലഭിച്ച പ്രതിഫലമെല്ലാം കുടുംബത്തിന് നല്‍കിയെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ ആദായ നികുതി വകുപ്പിനെ പേടിയില്ലെന്നും അവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

അടുത്ത ലേഖനം
Show comments