Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്ന് ശരത് കുമാര്‍

Film News Malayalam

WEBDUNIA

, ബുധന്‍, 13 മാര്‍ച്ച് 2024 (11:10 IST)
തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്ന് ശരത് കുമാര്‍. തമിഴ്‌നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് ഗുണം ചെയ്യുമെന്നും നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രി ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനാലാണ് താന്‍ എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും സമത്വം മക്കള്‍ കക്ഷി അധ്യക്ഷന്‍ കൂടിയായ ശരത്കുമാര്‍ പറഞ്ഞു. നിര്‍മ്മാതാവും നടനുമായ ശരത്കുമാര്‍ മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ വേഷം ചെയ്തിട്ടുണ്ട്.
 
സുരേഷ് ഗോപിക്കൊപ്പം ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. പഴശ്ശിരാജ, ഒരിടത്ത് ഒരു പോസ്റ്റ്മാന്‍, അച്ഛന്റെ ആണ്‍മക്കള്‍  തുടങ്ങി നിരവധി ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിലെയും പഴശ്ശിരാജയിലെും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി വിജയ്