Webdunia - Bharat's app for daily news and videos

Install App

ജയിലില്‍ ഫാന്‍ പോലും ഇടാന്‍ സമ്മതിക്കില്ല, കൊതുക് കടിച്ച് മുഖമൊക്കെ വീര്‍ത്തു; അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് നടി ശാലു മേനോന്‍

Webdunia
ശനി, 17 ഡിസം‌ബര്‍ 2022 (13:59 IST)
തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മോശം കാര്യങ്ങളെയെല്ലാം ധൈര്യത്തോടെ അതിജീവിക്കുകയാണെന്ന് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വരുന്ന കാര്യങ്ങളെയൊന്നും ശ്രദ്ധിക്കാറില്ലെന്ന് താരം പറഞ്ഞു. മോര്‍ഫ് ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നും അതിലൊക്കെ ടെന്‍ഷന്‍ അടിക്കാനിരുന്നാല്‍ അതിനു മാത്രമേ നേരം ഉണ്ടാകൂ എന്നും താരം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 
 
' ഞാനിതൊന്നും ശ്രദ്ധിക്കാറില്ല. എന്തൊക്കെയാണ് മോര്‍ഫ് ചെയ്യാന്‍ പറ്റാത്തത്. ഇതൊന്നും നമ്മുടെ അല്ലാന്ന് നമുക്ക് അറിയാലോ. ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല. ശാലു മേനോന്‍ ഹോട്ട് എന്നൊക്കെയുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ആദ്യം യൂട്യൂബില്‍ ഞാനും കാണാറുണ്ട്. മുഖമൊക്കെ എന്റെ തന്നെയായിരിക്കും. പ്രതീക്ഷിക്കാത്ത ഒരു സാധനം ആയതുകൊണ്ട് ആദ്യം മാനസികമായി ചെറിയ ബുദ്ധിമുട്ട് തോന്നും. പിന്നെ തോന്നും എല്ലാ ആര്‍ട്ടിസ്റ്റുകളുടേയും ഇങ്ങനെയുള്ള മോര്‍ഫിങ് വരുന്നുണ്ട്. ഇതൊക്കെ ആലോചിച്ച് ഇരുന്നാല്‍ അതിനു മാത്രമേ നേരം കാണൂ. ഞാന്‍ ഗൗനിക്കാന്‍ പോകാറില്ല,' ശാലു പറഞ്ഞു. 
 
തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ചതിനെ കുറിച്ചും താരം മനസ്സുതുറന്നു. ' ജയിലൊക്കെ സിനിമയിലേ കണ്ടിട്ടുള്ളൂ. 49 ദിവസം ജയിലില്‍ കിടന്നു. ആദ്യത്തെ ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ച് പരിഗണനയൊന്നും ഇല്ലായിരുന്നു. പായ വിരിച്ച് നിലത്ത് കിടക്കണം. അധികം ആളുകളുള്ള മുറിയില്‍ ആയിരുന്നില്ല ഞാന്‍. അതുമാത്രമായിരുന്നു ഏക പരിഗണന. രണ്ട് പേരെ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. മറ്റ് മുറികളിലെല്ലാം പത്ത് പന്ത്രണ്ട് പേര്‍ ഉണ്ട്. ഒരാഴ്ചത്തേക്ക് ഫാന്‍ ഇടാന്‍ സമ്മതിച്ചില്ല. കൊതുകിന്റെ ശല്യം ഉണ്ടായിരുന്നു. മുഖമൊക്കെ കൊതുക് കടിച്ച് വീര്‍ത്തു. ക്രീം പോലും ഉപയോഗിക്കാന്‍ പറ്റിയില്ല. ആരേയും വിശ്വസിക്കാന്‍ പാടില്ലെന്ന പാഠം ജയിലില്‍ കിടന്നപ്പോള്‍ ഞാന്‍ പടിച്ചു. ജയില്‍ വാസം ജാതകത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം അപ്പോഴും എനിക്ക് ഉണ്ടായിരുന്നു,' ശാലു മേനോന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments