Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷംന കാസിമിന്റെ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ കാണാം

Shamna Kkasim
, തിങ്കള്‍, 25 ഏപ്രില്‍ 2022 (20:20 IST)
തെന്നിന്ത്യയില്‍ വളരെ ഹോട്ടായ നടിയാണ് ഷംന കാസിം. മലയാളത്തിലും താരം തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ഷംന സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
webdunia
 
ബോഡി ഫിറ്റ്നെസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് ഷംന. എത്ര തിരക്കുണ്ടെങ്കിലും വര്‍ക്ക്ഔട്ട് മുടക്കാറില്ല. ശരീരം ഇത്ര ബോള്‍ഡ് ആന്റ് ഹോട്ടായി കാത്തുസൂക്ഷിക്കുന്നത് വര്‍ക്ക്ഔട്ടിലൂടെയാണെന്നാണ് താരം പറയുന്നത്. ഷംനയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
webdunia
 
2004 ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2007 ല്‍ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി എന്ന സിനിമയില്‍ ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിച്ചുകൊണ്ട് താരം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ മലയാളത്തിലും തെലുങ്കിലും ഒരു പോലെ മിന്നി തിളങ്ങുകയാണ് താരം.
 
2008 ല്‍ പുറത്തിറങ്ങിയ മുനിയാണ്ടി വിലങ്ങിയാല്‍ മൂന്രമാണ്ട് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് താരം തമിഴില്‍ അരങ്ങേറ്റം കുറിച്ചു. 2009 ല്‍ രാകേഷ് അടിക നായകനായി പുറത്തിറങ്ങിയ ജോസ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് താരം കന്നടയില്‍ അരങ്ങേറി. വെബ് സീരിസിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പല ടെലിവിഷന്‍ പരിപാടികളില്‍ മത്സരാര്‍ത്ഥിയായും അവതാരകയായും ജഡ്ജിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടിയായിരുന്നപ്പോൾ മോശമായ രീതിയിൽ സ്പർശനമേൽക്കേണ്ടി വന്നിട്ടുണ്ട്: കങ്കണ റണാവത്ത്