Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീ‍നീതുമായി തല്ലിപ്പിരിഞ്ഞു ? വെളിപ്പെടുത്തലുമായി ഷാൻ റഹ്‌മാൻ !

വീ‍നീതുമായി തല്ലിപ്പിരിഞ്ഞു ? വെളിപ്പെടുത്തലുമായി ഷാൻ റഹ്‌മാൻ !
, ചൊവ്വ, 3 ഡിസം‌ബര്‍ 2019 (13:24 IST)
വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച് സംഗിത സംവിധായകനാണ് ഷാൻ റഹ്‌മാൻ. വിനീത് ശ്രീനിവാസന്റെ ആൽബങ്ങളിലും. ആദ്യ ചിത്രം മുതലങ്ങോട്ട് എല്ലാ സിനിമകളിലും ഷാൻ തന്നെയാണ് സംഗീതം. എന്നാൽ വിനീതും ഷാൻ റഹ്‌മാനും തന്നിൽ പിണക്കത്തിലാണ് എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രണവ് മോഹൻലാലിനെയും, കല്യാണി പ്രിയദർശനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഷാൻ അല്ല എന്നതാണ് പ്രചരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാൻ റഹ്‌മാൻ ഇപ്പോൾ.
 
തങ്ങൾ പിരിഞ്ഞിട്ടില്ല എന്നും ഹൃദയത്തിലെ പാട്ടുകൾ ഒരുക്കാൻ ഹിഷാം അബ്ദുൾ വഹാബിനെ ഏൽപ്പിച്ചത് താനും വിനീതും ;ചേർന്നെടുത്ത തീരുമാനമായിരുന്നു എന്നും ഷാൻ റഹ്‌മാൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ‘ഇന്നലെ മുതൽ ചില കാര്യങ്ങൾ എന്നെ വല്ലാത അലട്ടുകയാണ്. വിനീതിന്റെ ‘ഹൃദയം’ എന്ന ചിത്രത്തിനു വേണ്ടി ഞാൻ പാട്ട് ചിട്ടപ്പെടുത്തുന്നില്ല. മറിച്ച് എന്റെ സഹോദരൻ ഹിഷാം അബ്ദുൾ വഹാബ് ആണ് അതു ചെയ്യുന്നത്. അതിൽ നിങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ട് എന്നെനിക്ക് മനസിലായി. അതു കൊണ്ട് എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് 
 
ഞാനും വിനീതും ഇപ്പോഴും പഴയതു പോലെ സുഹൃത്തുക്കളാണ്. ഞങ്ങൾ തമ്മിൽ അടിച്ചു പിരിഞ്ഞു എന്നാണ് പലരും കരുതുന്നത്. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല. ‘കുഞ്ഞെൽദോ’ എന്ന ചിത്രത്തിനു വേണ്ടി പാട്ടുകൾ ഒരുക്കുകയാണ് ഞാനിപ്പോൾ. കഴിഞ്ഞ ദിവസംകൂടി വിനീതിനെ കണ്ടിരുന്നു. ഇനി ഹിഷാമിനെക്കുറിച്ച് പറയാം. സംഗീത ജീവിതത്തിൽ അർഹിച്ച ആംഗീകാരം ലഭിച്ചിട്ടില്ലാത്ത ആളാണ് അവൻ. അവന് ഒരു അവസരം ലഭിച്ചാൽ ആ കഴിവ് ലോകം മുഴുവൻ അറിയും. സംഗീത ലോകത്തിന് ഒരു പ്രതിഭയെ കൂടി ലഭിക്കുകയും ചെയ്യും. 
 
അതു കൊണ്ട് ഞാനും വിനീതുംകൂടിയാണ് ഹൃദയം ഹിഷാമിനെ ഏൽപ്പിക്കാം എന്ന് തീരുമാനിച്ചതാണ് . ലവ് ആക്ഷൻ ഡ്രാമ, ഹെലെൻ, കുഞ്ഞെൽദോ എന്നീ ചിത്രങ്ങളുടെ പ്രവർത്തനം ഒരേ സമയത്താണ് നടന്നത്. അതിലെല്ലാം വിനീതും ഭാഗമായിരുന്നു. ഞങ്ങളുടെ സൗഹൃദം എന്നത് സിനിമയ്ക്കും സംഗീതത്തിനും അപ്പുറമാണ്. ഒരിക്കൽ വിനീത് എന്നോടു പറഞ്ഞു ‘നീ ആരെയെങ്കിലും കൊന്നാലും ഞാൻ നിന്റെ കൂടെ നിൽക്കും.’ അതാണ് ഞങ്ങൾ. ‘ഹൃദയം മ്യൂസിക് പൊളിക്കണം’ എന്നു പറഞ്ഞ് പലരും എനിക്ക് മെസേജുകൾ അയക്കുന്നുണ്ട്. അത് കണ്ടപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി. കാരണം ആ ആശംസകൾ എല്ലാം ലഭിക്കേണ്ടത് ഹിഷാമിനാണ്. അവൻ ഹൃദയത്തിനു വേണ്ടി എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിക്കഴിഞ്ഞു‘. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഒടിയനിട്ട് പണിതതിനു പലിശ സഹിതം കൊടുക്കണം’; മാമാങ്കം സിനിമയെ തകർക്കാൻ ശ്രമം? പിന്നിൽ മോഹൻലാൽ ഫാൻസോ? - കുറച്ച് കഞ്ഞിയെടുക്കട്ടേയെന്ന് മമ്മൂട്ടി ആരാധകർ !