Webdunia - Bharat's app for daily news and videos

Install App

'എനിക്ക് മടുത്തു, അബീക്കയുടെ മോനായി ജനിച്ചതുകൊണ്ട് മാത്രം ഞാൻ അനുഭവിക്കുന്നതാണിത്'; വികാരാധീനനായി ഷെയ്‌ൻ നിഗം

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് നിർമ്മാതാവ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ ഷെയ്‌ൻ പറഞ്ഞു.

റെയ്നാ തോമസ്
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (10:48 IST)
നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടൻ ഷെയ്‌ൻ നിഗം രംഗത്ത്. ഷെയ്‌ൻ അഭിനയിക്കുന്ന വെയിൽ എന്ന ചിത്രം ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ജോബിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് നിർമ്മാതാവ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ ഷെയ്‌ൻ പറഞ്ഞു.
 
ഒരുപാട് വിഷമമുള്ളതുകൊണ്ടാണ് പറയുന്നതെന്നും അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ലൈവിൽ ഷെ‌യ്ൻ പറഞ്ഞു. മലയാളം ഇൻഡസ്‌ട്രീയിൽ അബീക്കയുടെ മോനായി ജനിച്ചതുകൊണ്ട് മാത്രം താൻ അനുഭവിക്കുന്നതാണിതെന്നും തനിക്ക് മറ്റാരോടും പറയാനില്ലെന്നും വികാരാധീനനായി ഷെയ്‌ൻ പറഞ്ഞു. 
 
നിര്‍മ്മാതാവിനെതിരെ താരസംഘടനയായ ‘അമ്മ’യില്‍ പരാതി നല്‍കിയെന്നും ഷെയ്ന്‍ പറയുന്നു.ഗു‍. സിനിമയ്ക്കായുള്ള ഗെറ്റപ്പ് ചെയ്ഞ്ചിനെ ചൊല്ലിയാണ് നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുന്നതെന്നും തനിക്ക് ഭയമുണ്ടെന്നും ഷെയ്ന്‍ നിഗം പറയുന്നു. ഗെറ്റപ്പ് ചെയ്ഞ്ചില്‍ ചിത്രത്തിന്‍റെ സംവിധായകന് അതൃപ്തിയില്ല. എന്നാല്‍ നിര്‍മ്മാതാവ് തുടര്‍ച്ചയായി വധഭീഷണി മുഴക്കുകയാണെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്.
 
വെയിലില്‍ മുടി നീട്ടിവളര്‍ത്തിയുള്ള ഗെറ്റപ്പിലാണ് ഷെയ്ന്‍ നിഗം എത്തുന്നത്. എന്നാല്‍ ഇതിനിടെ ‘കുര്‍ബാനി’ എന്ന സിനിമയില്‍ ജോയിന്‍ ചെയ്ത ഷെയ്ന്‍ നിഗം മുടിയുടെ സ്റ്റൈലില്‍ മാറ്റം വരുത്തിയിരുന്നു. ഇതാണ് നിര്‍മ്മാതാവിനെ ചൊടിപ്പിച്ചതെന്നും പൊലീസിനെ സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments