Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴില്‍ അരങ്ങേറ്റം കുറിച്ച് ഷെയ്ന്‍ നിഗം, സിനിമ നടന്റെ കരിയറിലൊരു നാഴികക്കല്ലായി മാറും, 'മദ്രാസ്‌കാരന്‍' പ്രൊമോ

ഷെയ്ന്‍ നിഗം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത് 'മദ്രാസ്‌കാരന്‍'എന്ന സിനിമയിലൂടെയാണ്. സിനിമയുടെ പ്രൊമോ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Unmasking The Star From Mollywood To Kollywood Madraskaran

കെ ആര്‍ അനൂപ്

, ശനി, 20 ജനുവരി 2024 (11:25 IST)
ഷെയ്ന്‍ നിഗം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത് 'മദ്രാസ്‌കാരന്‍'എന്ന സിനിമയിലൂടെയാണ്. സിനിമയുടെ പ്രൊമോ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 
ഷെയ്ന്‍ നിഗം, കലൈയരസന്‍, നിഹാരിക കൊനിഡേല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.'രംഗോലി' എന്ന ചിത്രം സംവിധാനം ചെയ്ത വാലി മോഹന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ജഗദീഷ് നിര്‍മ്മിക്കുന്ന ആദ്യ സിനിമ കൂടിയാണിത്.സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പ്രസന്ന എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
 
 മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗത്തെ കോളിവുഡ് സിനിമ പ്രേമികളും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'കുമ്പളങ്ങി നൈറ്റ്സ്'നിന്ന് 'ആര്‍.ഡി.എക്‌സ്'വരെ എത്തി നില്‍ക്കുകയാണ് നടന്റെ കരിയര്‍.ഈ ചിത്രം ഒരു നാഴികക്കല്ലാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലുകള്‍ ഒടിഞ്ഞിരുന്നു,വലതുകണ്ണിന്റെ കോര്‍ണിയയ്ക്ക് പരിക്കേറ്റു,ഉടനേതന്നെ ശസ്ത്രക്രിയ ചെയ്യണമെന്ന് തേജ സജ്ജ