Webdunia - Bharat's app for daily news and videos

Install App

ഷങ്കറിന്റെ ഗെയിം ചേഞ്ചർ ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?

നിഹാരിക കെ.എസ്
ബുധന്‍, 5 ഫെബ്രുവരി 2025 (11:10 IST)
തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’. വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തിയ സിനിമ തിയേറ്ററിൽ നിരാശയാണ് സമ്മാനിച്ചത്. അടിമുടി പാളി പോയ സിനിമയ്ക്ക് മുടക്കുമുതലിന്റെ പകുതി പോലും നേടാനായില്ല. ഇപ്പോഴിതാ സിനിമ ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്.
 
ഫെബ്രുവരി ഏഴ് മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. ജനുവരി 10 ന് പൊങ്കൽ റിലീസായാണ് ഗെയിം ചേഞ്ചർ തിയേറ്ററുകളിലെത്തിയത്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയം ഏറ്റുവാങ്ങി. ചിത്രത്തിന് കേരളത്തിലും നേട്ടമുണ്ടാക്കാനായില്ല. ഒരു ഷങ്കർ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ് ഗെയിം ചേഞ്ചറിൻ്റേത്. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്.
 
രാം ചരൺ നായകനായി നിറഞ്ഞാടിയപ്പോൾ കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും; പാലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്

സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

വനപാലകര്‍ നല്‍കിയ നിര്‍ദേശം കേട്ടില്ല; വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജര്‍മന്‍ സ്വദേശിക്ക് ദാരുണാന്ത്യം (വീഡിയോ)

Delhi Assembly Election 2025 Voting Live Updates: ഡല്‍ഹി വിധിയെഴുതുന്നു, ആപ്പിനെ തളയ്ക്കാന്‍ ബിജെപിക്കാകുമോ?

ഗൂഗിള്‍ പേയില്‍ തെറ്റായ വ്യക്തിക്ക് പണം അയച്ചോ? എങ്ങനെ തിരികെ നേടാം

അടുത്ത ലേഖനം
Show comments