Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും വെറൈറ്റി 'ഭാഷ' പയറ്റാന്‍ മമ്മൂട്ടി; ഇത്തവണ തമിഴ് കലര്‍ന്ന മലയാളം !

കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്താണ് സിനിമയുടെ കഥ നടക്കുന്നത്

വീണ്ടും വെറൈറ്റി 'ഭാഷ' പയറ്റാന്‍ മമ്മൂട്ടി; ഇത്തവണ തമിഴ് കലര്‍ന്ന മലയാളം !

രേണുക വേണു

, ചൊവ്വ, 4 ഫെബ്രുവരി 2025 (16:29 IST)
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഭാഷാശൈലികള്‍ക്ക് ഒരു ബ്രാന്‍ഡ് അംബാസിഡര്‍ ഉണ്ടെങ്കില്‍ അത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. രാജമാണിക്യം, ബിഗ് ബി, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് തുടങ്ങി പുത്തന്‍പണം വരെ വൈവിധ്യമാര്‍ന്ന ഭാഷാപ്രയോഗങ്ങള്‍ മലയാള സിനിമയില്‍ പയറ്റിയിട്ടുള്ള ആളാണ് മമ്മൂട്ടി. ഈ കൂട്ടത്തിലേക്ക് നിതീഷ് സഹദേവ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയും എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായ മമ്മൂട്ടി സംസാരിക്കുക മാര്‍ത്താണ്ഡം-നാഗര്‍കോവില്‍ ഭാഗത്തെ ആളുകള്‍ സംസാരിക്കുന്ന തമിഴ് കലര്‍ന്ന മലയാളം. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്താണ് സിനിമയുടെ കഥ നടക്കുന്നത്. സംവിധായകന്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രന്‍ ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും. 
 
മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ആയി നിതീഷ് സഹദേവ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. വിഷ്ണു വിജയ് ആണ് സംഗീതം. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നൂറിലേറെ ദിവസങ്ങള്‍ ഉണ്ടാകും. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. നിതീഷ് സഹദേവിന്റെ ആദ്യ ചിത്രമായ 'ഫാലിമി' ബോക്‌സ്ഓഫീസില്‍ ഹിറ്റായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴകത്തിന്റെ ആദ്യ സൂപ്പര്‍ സ്റ്റാറായി ദുല്‍ഖര്‍ എത്തുന്നു, കാന്തയിലൂടെ കാണാനിരിക്കുന്നത് ദുല്‍ഖറെന്ന അഭിനേതാവിനെ