Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഷെഫീക്കിന്റെ സന്തോഷം' റിലീസ് പ്രഖ്യാപിച്ചു,ശിശുദിന സ്‌പെഷ്യല്‍ പോസ്റ്റര്‍

Khalbile Hoori - Video Song | Shefeekkinte Santhosham | Unni Mukundan | Divya Pillai | Shaan Rahman

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 നവം‌ബര്‍ 2022 (12:08 IST)
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തും.സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ശിശുദിന സ്‌പെഷ്യല്‍ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
ഇക്കഴിഞ്ഞ ഏപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിച്ച സിനിമ വേഗത്തില്‍ പൂര്‍ത്തിയാക്കി തിയേറ്ററില്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ആയി.
ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാകും ഷെഫീക്കിന്റെ സന്തോഷം.
പ്രവാസിയായായ ഷെഫീക് പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്.മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തില്‍ കണ്ടെത്തുന്ന സ്വഭാവമുള്ള ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹിതൊക്കെ യെന്ത്'; 'പുഴു' സംവിധായക സിനിമ തിരക്കുകളില്‍