Select Your Language

Notifications

webdunia
webdunia
webdunia
Saturday, 19 April 2025
webdunia

റിലീസ് മാറ്റി,'ശേഷം മൈക്കില്‍ ഫാത്തിമ' നവംബര്‍ മൂന്നിന് എത്തില്ല

shesham michael fathima movie Sesham Mikeil Fathima

കെ ആര്‍ അനൂപ്

, ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (11:07 IST)
കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് 
'ശേഷം മൈക്കില്‍ ഫാത്തിമ'. മലപ്പുറത്തെ ഫുട്‌ബോള്‍ അനൗണ്‍സറായ ഒരു പെണ്‍കുട്ടിയുടെ രസകരമായ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു സി കുമാര്‍ ആണ്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്.
 
നവംബര്‍ മൂന്നിന് റിലീസ് ചെയ്യാനിരുന്ന സിനിമ നവംബര്‍ 17 ലേക്ക് റിലീസ് മാറ്റി.ഗോകുലം മൂവീസ് ആഗോളതലത്തില്‍ റിലീസിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാകും ഇത്. കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌ണേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിന് എത്തിക്കുന്നത്.
 
 
ഫുട്‌ബോള്‍ അനൗണ്‍സറായി കല്യാണി പ്രിയദര്‍ശന്‍ വേഷമിടുന്നു.
ചിത്രത്തിന്റെ തിരക്കഥ എഴുതിയും സംവിധായകന്‍ മനു സി കുമാര്‍ ആണ്. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'99 പ്രശ്‌നങ്ങള്‍ക്കും എന്റെ പരിഹാരം'; സുരേഷ് ഗോപിയെ ചേര്‍ത്തുപിടിച്ച് ഇളയ മകന്‍ മാധവ്