Webdunia - Bharat's app for daily news and videos

Install App

ശില്‍പ്പ ഷെട്ടിയെ പ്രണയിച്ച് ചതിച്ചത് അക്ഷയ് കുമാര്‍?- നടിയുടെ വെളിപ്പെടുത്തൽ

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (09:42 IST)
തെലുങ്ക്, തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചത് ശ്രി റെഡ്ഡിയുടെ വെളിപ്പെടുത്തലുകൾ ആയിരുന്നെങ്കിൽ ബോളിവുഡിനെ പിടിച്ചുകുലുക്കുന്നത് തനുശ്രീ ദത്തയുടെ വിവാദ വെളിപ്പെടുത്തലുകളാണ്. ഇപ്പോഴിതാ, തനിശ്രീക്ക് പിന്നാലെ നടി ശില്‍പ്പ ഷെട്ടി വിവാഹത്തിന് മുന്നെയുണ്ടായിരുന്ന തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. 
 
വിവാഹത്തിന് മുന്‍പ് തനിക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും അത് തകര്‍ന്നപ്പോള്‍ തന്റെ ഹൃദയവും തകര്‍ന്നെന്ന് ശില്‍പ്പ പറയുന്നു. ശില്‍പ്പ ഷെട്ടിയും നടന്‍ അക്ഷയ് കുമാറും സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രണയം തകര്‍ന്നതോടെ അദ്ദേഹത്തെ ചതിയന്‍ എന്നായിരുന്നു നടി വിളിച്ചത്. 
 
അടുത്തിടെ അഭിമുഖത്തില്‍ ശില്‍പ്പയുടെ വെളിപ്പെടുത്തല്‍ അക്ഷയ് കുമാറിനെ കുറിച്ചാണെന്നാണ് സൂചന. അതേ സമയം സല്‍മാന്‍ ഖാനുമായി നടി അടുപ്പത്തിലായിരുന്നുവെന്നും നടി പറയുന്നത് സൽമാൻ ഖാനെ കുറിച്ചാണെന്നും മറ്റൊരു കൂട്ടർ പറയുന്നുണ്ട്.  
 
2009 ലായിരുന്നു രാജ് കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിക്കുന്നത്. അഭിനയ ജീവിതത്തില്‍ നിരവധി നടന്മാരുമായുള്ള ശില്‍പ്പയുടെ പ്രണയകഥകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ആദ്യകാലത്ത് അക്ഷയ് കുമാറുമായി ശില്പ പ്രണയത്തിലായിരുന്നു. എന്നാൽ, പിന്നീട് അത് തകരുകയായിരുന്നു.
 
എന്നെ പ്രണയിക്കുമെന്ന് പറഞ്ഞ് എന്റെ ഒരു സുഹൃത്ത് അയാളുമായി പന്തയം വെച്ചിരുന്നു. കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നിയേക്കാം. പക്ഷെ സത്യമാണ്. ഞങ്ങള്‍ പ്രണയത്തിലായി. പിന്നീട് ആ ബന്ധം തകര്‍ന്നു. കാരണം പന്തയം ജയിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം എന്നും ശില്പ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments