മോദിയുടെ കുട്ടിക്കാലം പറയുന്ന ഷോര്‍ട്ട് ഫിലിം “ചലോ, ജീത്തേ ഹേ” പ്രദര്‍ശിപ്പിച്ചു
						
		
						
				
മോദിയുടെ കുട്ടിക്കാലം പറയുന്ന ഷോര്‍ട്ട് ഫിലിം “ചലോ, ജീത്തേ ഹേ” പ്രദര്‍ശിപ്പിച്ചു
			
		          
	  
	
		
										
								
																	പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലം പറയുന്ന ഹ്രസ്വ ചിത്രം 'ചലോ ജീത്തേ ഹേ' രാഷ്ട്രപതി ഭവനിലും രാജ്യസഭ സെക്രട്ടറിയേറ്റിലും പ്രദര്‍ശിപ്പിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചിത്രം കാണാന്‍ എത്തിയിരുന്നു. 
 
 			
 
 			
			                     
							
							
			        							
								
																	
									
										
										
								
																	
	ചിത്രത്തിന്റെ സ്‌ക്രീനിംഗിന് ഏറ്റവും ആദ്യം എത്തിയത് അമിത് ഷായും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ണവിസുമായിരുന്നു. രാജ്യസഭ സെക്രട്ടറിയേറ്റിലെ പ്രദര്‍ശനത്തിന് സഭ ചെയര്‍മാനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ജയന്ത് സിന്‍ഹ, ജെപി നദ്ദ, സച്ചിൻ ടെണ്ടുൽക്കർ, മുകേഷ് അംബാനി, അക്ഷയ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 
	32 മിനുട്ട് ദൈര്‍ഘ്യമാണ് ചിത്രത്തിനുള്ളത്. നരേന്ദ്ര മോദിയുടെ കഥയാണ് പറയുന്നതെന്ന് ചിത്രം അവകാശപ്പെടുന്നില്ലെങ്കിലും അത് തന്നെയാണ് പറയുന്നത് എന്ന് രാജ്യസഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയതായി 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' പറയുന്നു.