Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സുഖകരമായിരുന്നില്ല, വീട്ടില്‍ മാനസിക പിരിമുറുക്കം; റിപ്പോര്‍ട്ട്

ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സുഖകരമായിരുന്നില്ല, വീട്ടില്‍ മാനസിക പിരിമുറുക്കം; റിപ്പോര്‍ട്ട്
, വെള്ളി, 30 ജൂലൈ 2021 (12:29 IST)
ബോളിവുഡ് താരം ശില്‍പ ഷെട്ടിയും പ്രമുഖ വ്യവസായി രാജ് കുന്ദ്രയും തമ്മിലുള്ള വൈവാഹിക ജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് മറ്റൊരു താരത്തിന്റെ തുറന്നുപറച്ചില്‍. ശില്‍പ്പയുമായുള്ള ബന്ധത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് രാജ് കുന്ദ്ര തന്നെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചെന്ന് നടി ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. തന്റെ അനുവാദമില്ലാതെ രാജ് കുന്ദ്ര തന്നെ ചുംബിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷെര്‍ലിന്‍ ചോപ്ര വെളിപ്പെടുത്തി. 
 
തന്റെ അനുവാദമില്ലാതെ രാജ് കുന്ദ്ര ചുംബിച്ചു എന്നാണ് ഷെര്‍ലിന്റെ ആരോപണം. 2019 ലാണ് സംഭവം. അറിയിപ്പൊന്നും കൂടാതെ രാജ് കുന്ദ്ര തന്റെ വീട്ടിലെത്തിയെന്നും ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. താന്‍ എതിര്‍ക്കാന്‍ നോക്കിയിട്ടും കുന്ദ്ര ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും താരം പറഞ്ഞു. തന്നെ വിടണമെന്ന് പലതവണ രാജ് കുന്ദ്രയോട് ആവശ്യപ്പെട്ടതായും ഷെര്‍ലിന്‍ പറഞ്ഞു. രാജ് കുന്ദ്രക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തന്നെ ലൈംഗികമായി ഉപയോഗിക്കാന്‍ ആരംഭിച്ചപ്പോള്‍ രാജ് കുന്ദ്രയോട് ഭാര്യ ശില്‍പ ഷെട്ടിയെ കുറിച്ച് താന്‍ ചോദിച്ചെന്നും ഷെര്‍ലിന്‍ പറയുന്നു. ശില്‍പ ഷെട്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍ ശില്‍പ്പയുമായുള്ള ബന്ധം അല്‍പ്പം ബുദ്ധിമുട്ടേറിയതാണെന്നും താന്‍ വലിയ മാനസിക സമ്മര്‍ദത്തിലാണെന്നും രാജ് കുന്ദ്ര മറുപടി നല്‍കിയതായും ഷെര്‍ലിന്‍ വെളിപ്പെടുത്തി. രാജ് കുന്ദ്രയെ തള്ളിമാറ്റി ബാത്ത്റൂമിലേക്ക് ഓടുകയും രാജ് കുന്ദ്ര വീട്ടില്‍ നിന്ന് പോകുന്നതുവരെ താന്‍ ബാത്ത്റൂമില്‍ നില്‍ക്കുകയായിരുന്നെന്നും താരം വെളിപ്പെടുത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് പ്രായം വെറും 18 ! മമ്മൂട്ടിക്കൊപ്പം ആടിയും പാടിയും പ്രണയരംഗങ്ങളില്‍ തകര്‍ത്തു; മലയാളികളെ ആകര്‍ഷിച്ച ബോള്‍ഡ് ബ്യൂട്ടി