Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേര്‍പിരിയുന്നു സൗഹാര്‍ദ്ദപരമായി, രണ്ടുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ച് ശിവാജിയും ലെച്ചുവും

വേര്‍പിരിയുന്നു സൗഹാര്‍ദ്ദപരമായി, രണ്ടുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ച് ശിവാജിയും ലെച്ചുവും

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജൂലൈ 2023 (09:00 IST)
ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ഐശ്വര്യ സുരേഷ് എന്ന ലെച്ചു. ജീവിത പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ തനിക്കൊപ്പം നിന്ന ബോയ്ഫ്രണ്ട് ശിവാജിയെക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കിടയിലെ പ്രണയത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.ശിവാജിയും ലെച്ചുവും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
 
എല്ലാ നല്ല കാര്യങ്ങള്‍ക്കും എല്ലായ്പ്പോഴും അനിവാര്യമായ ഒരു അവസാനം ഉണ്ടാകുമെന്ന് എഴുതിയ കുറിപ്പ് ശിവാജി പങ്കുവെച്ചിരുന്നു ഇതേക്കുറിപ്പ് ലെച്ചുവും ഷെയര്‍ ചെയ്തിട്ടുണ്ട്.
രണ്ടുവര്‍ഷമായി തങ്ങള്‍ ഒരുമിച്ചാണെന്നും പരസ്പരം അങ്ങേയറ്റം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഞങ്ങള്‍ സൗഹാര്‍ദ്ദപരമായി വേര്‍പിരിയുന്നു എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അത് ഈ കാലഘട്ടത്തിന്റെ ശാപമാണെന്നും ശിവാജി പറയുന്നു.'ഞങ്ങളുടെ പ്രണയം വളരെ പരസ്യമായിരുന്നു, അതിനാല്‍ ഇതും തുറന്നു പറയേണ്ടതുണ്ട്. ദയവായി ഞങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കരുത്. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ക്കറിയാം',-ശിവാജി എഴുതി.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതുതന്നെ സംഭവിച്ചിരിക്കുന്നു ! മാവീരന്‍ റിലീസിന് മുമ്പേ ശിവകാര്‍ത്തികേയന്‍ പറഞ്ഞത് ഇതാണ്