Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shwetha Menon: വീട്ടില്‍ വാശിപിടിച്ച് കല്യാണം, ബോബി കഞ്ചാവിന് അടിമയാണെന്ന് അറിഞ്ഞത് വിവാഹശേഷം; നടി ശ്വേത മേനോന്റെ വ്യക്തിജീവിതം ഇങ്ങനെ

കല്യാണം കഴിഞ്ഞ ദിവസം തന്നെ ആ ബന്ധം തകര്‍ന്നെന്ന് ശ്വേത പറയുന്നു

Shwetha Menon: വീട്ടില്‍ വാശിപിടിച്ച് കല്യാണം, ബോബി കഞ്ചാവിന് അടിമയാണെന്ന് അറിഞ്ഞത് വിവാഹശേഷം; നടി ശ്വേത മേനോന്റെ വ്യക്തിജീവിതം ഇങ്ങനെ
, ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (11:51 IST)
Shwetha Menon: മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍. കരുത്തുറ്റ നിരവധി കഥാപാത്രങ്ങള്‍ ശ്വേത മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ശ്വേത മേനോന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു തെറ്റിനെ കുറിച്ച് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. താരത്തിന്റെ ആദ്യ വിവാഹമാണ് അത്. 
 
കല്യാണം കഴിഞ്ഞ ദിവസം തന്നെ ആ ബന്ധം തകര്‍ന്നെന്ന് ശ്വേത പറയുന്നു. ബോബിയെന്ന ആളെയാണ് ശ്വേത ആദ്യം വിവാഹം കഴിച്ചത്. ബോബിക്ക് ചെറിയ മാനസിക രോഗമുണ്ടായിരുന്നെന്ന് ശ്വേത പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസമൊക്കെ ബോബി ശ്വേതയുടെ കൂടെയുണ്ടായിരുന്നു. എന്നിട്ട് മറ്റെവിടേക്കോ പോയി. നാലഞ്ചുമാസം കഴിയുമ്പോള്‍ വീണ്ടും തിരിച്ചുവരും. ഏഴ് വര്‍ഷം പ്രേമിച്ചാണ് ബോബിയും ശ്വേതയും വിവാഹിതരായത്. എന്നിട്ടും ബോബി കഞ്ചാവ് വലിക്കുന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നു എന്ന് ശ്വേത പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. 
 
'മുംബൈയില്‍ ആ സമയത്ത് ബോബിയുണ്ടാക്കിയ പ്രശ്നങ്ങള്‍! വാതില്‍ ചവിട്ടി പൊളിക്കുന്നു, പത്രക്കാര്‍ കൂടുന്നു..ആദ്യമായി ഞാന്‍ അച്ഛനോട് പറഞ്ഞു കരഞ്ഞു. അച്ഛന്‍ ഒച്ചയുയര്‍ത്തി, 'ഷട്ടപ്പ്. നീ ഈ പറയുന്നതിന് ഇപ്പോ പ്രസക്തിയുമില്ല. അന്നു പറഞ്ഞിരുെന്നങ്കില്‍ (വിവാഹസമയത്ത്) എന്തും ചെയ്യാമായിരുന്നു. അവന്‍ ചെയ്യുന്നത് ക്രൈമാണ്. പക്ഷേ അതില്‍ നിനക്കുമുണ്ട് പങ്ക്.' ഞാന്‍ അന്തം വിട്ടു. എത്രയോ അച്ഛന്‍മാര്‍ മക്കളെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊരു അച്ഛനാണിത്! അച്ഛന്‍ പറഞ്ഞു, 'നിന്റെ ഇമോഷനനുസരിച്ച് തുള്ളാനുള്ളതല്ല ഞാന്‍. ഞാന്‍ നിന്റെ അച്ഛനാണ്. ഐ ഷുഡ് ഷോ യു ദ മിറര്‍.' അന്ന് ഞാന്‍ അച്ഛനെ വീണ്ടും വെറുത്തു. ഇന്നു നോക്കുമ്പോള്‍, അച്ഛനായിരുന്നു ശരി,' ശ്വേത പറഞ്ഞു. 
 
വളരെ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശ്വേതയുടെ അരങ്ങേറ്റം മമ്മൂട്ടി ചിത്രത്തിലൂടെയാണ്. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം ആണ് ശ്വേതയുടെ ആദ്യ സിനിമ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് പല സിനിമകളില്‍ നിന്നും എന്നെ മാറ്റി; അന്ന് അടൂര്‍ ഭാസിക്കെതിരെ കെ.പി.എ.സി. ലളിത പറഞ്ഞത്