Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏത് പയ്യൻ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായികയാണ് വിക്രമാദിത്യനിലെ നമിത! - ശ്യാം പുഷ്കരൻ പറയുന്നു

ലാൽ ജോസിനിട്ടൊരു കൊട്ട്?

ഏത് പയ്യൻ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായികയാണ് വിക്രമാദിത്യനിലെ നമിത! - ശ്യാം പുഷ്കരൻ പറയുന്നു
, ചൊവ്വ, 19 മാര്‍ച്ച് 2019 (10:08 IST)
ഇപ്പോൾ തിയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ തിരക്കഥ എഴുതിയത് ശ്യാം പുഷ്കരൻ ആണ്. സോൾട്ട് ആൻഡ് പേപ്പർ, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷി, റാണി പദ്മിനി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും ശ്യാമിന്റേതാണ്. 
 
മനോരമ സംഘടിപ്പിച്ച തിരക്കഥ സംബന്ധിച്ച ഒരു സംവാദത്തിൽ ശ്യാം അടുത്തിടെ പങ്കെടുത്തിരുന്നു ശ്യാം പുഷ്കരനോട് പരിപാടിക്കിടെ വന്നൊരു ചോദ്യമാണ് ” എന്ത് കൊണ്ടാണ് എല്ലാവരും പുരുഷന്റെ കാഴ്ചപ്പാടിലൂടെ ആണ് കഥ പറയുന്നത്. സ്ത്രീകളുടെ കാഴ്ചപ്പാടിലുടെ കഥ പറയാൻ ആരും ശ്രമിക്കാത്തത് എന്താണ് . ? ” ഇങ്ങനെ ആയിരുന്നു ചോദ്യം .
 
ശ്യാം പുഷ്കരന്റെ മറുപടി ഇങ്ങനെ:
 
” അത് ശരിയാണ് എല്ലാവരും അങ്ങനെ തന്നെയാണ് എഴുതുന്നത് . അതിനു കാരണം സിനിമ കാണാൻ തീയേറ്ററുകളിൽ എത്തുന്നത് 80 ശതമാനവും ആണുങ്ങൾ ആണ് , നമ്മുടെ ട്രൈലെർ യുട്യൂബിൽ ഇട്ടു അതിന്റെ സ്റ്റാറ്റസ് നോക്കിയപ്പോൾ 80 ശതമാനവും ആണുങ്ങൾ ആണ് കാണുന്നത് എന്ന് മനസിലായി . അതിന്റെ ഒരു കുഴപ്പം അപ്പോൾ എഴുത്തിലും കാണാം. പല സിനിമകളിലും ഇങ്ങനെ നിലപാട് ഇല്ലാത്ത നായികമാരെ കാണാം . ഉദാഹരണം പറയുകയെങ്കിൽ വിക്രമാദിത്യൻ എന്ന് സിനിമയിലെ നമിതയുടെ ക്യാരക്ടർ . ഏത് പയ്യൻ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായിക . ഇന്നത്തെ പെൺകുട്ടികൾ ഒന്നും അങ്ങനെ ഉള്ളവരല്ല . ഇങ്ങനെ സ്ത്രീകളെ മുഖവിലയ്ക്ക് എടുക്കാത്ത രീതിയിലെ എഴുത്തുകൾ ഒരു പ്രശ്നം തന്നെയാണ്. ശ്യാം പുഷ്ക്കരൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സ്ഫടികവും കിരീടവും കണ്ട് ത്രില്ലടിച്ചു; അത്തരം സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു, ഒടുവില്‍ ലഭിച്ചത് മൂന്ന് വമ്പന്‍ ഹിറ്റുകള്‍‘ - തുറന്ന് പറഞ്ഞ് സൂര്യ