Webdunia - Bharat's app for daily news and videos

Install App

Sibi Malayil against Mohanlal: കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ല, ദശരഥം രണ്ടാം ഭാഗം ഇനി നടക്കില്ല; മോഹന്‍ലാലിന് തന്നെ ആവശ്യമുണ്ടാകില്ലെന്ന് സിബി മലയില്‍, വിവാദം

ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതാണ്. താന്‍ ആഗ്രഹിച്ച തുടര്‍ച്ചയായിരുന്നു ഹേമന്ത് കുമാറിന്റേതെന്ന് സിബി മലയില്‍ പറയുന്നു

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (10:26 IST)
Sibi Malayil against Mohanlal: മോഹന്‍ലാലിനെതിരെ സംവിധായകന്‍ സിബി മലയില്‍. ദശരഥം രണ്ടാം ഭാഗത്തിന്റെ കഥ എഴുതി പൂര്‍ത്തിയായ ശേഷം അത് പറയാനുള്ള അവസരം മോഹന്‍ലാല്‍ തനിക്ക് തന്നില്ലെന്ന് സിബി മലയില്‍. തനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥയിലേക്ക് മോഹന്‍ലാല്‍ എത്തിയെന്നും അദ്ദേഹത്തിന്റെ അടുത്തെത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ട അവസ്ഥയാണെന്നും സിബി മലയില്‍ പറഞ്ഞു. ലാലിന് ഇനി തന്നെ ആവശ്യമുണ്ടാകില്ലെന്ന് അറിയാമെന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സിബി തുറന്നടിച്ചു. 
 
ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതാണ്. താന്‍ ആഗ്രഹിച്ച തുടര്‍ച്ചയായിരുന്നു ഹേമന്ത് കുമാറിന്റേതെന്ന് സിബി മലയില്‍ പറയുന്നു. എന്നാല്‍, മോഹന്‍ലാലില്‍ നിന്ന് പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. മോഹന്‍ലാലിനോട് ഈ ചിത്രത്തെ കുറിച്ച് താന്‍ സംസാരിക്കാമെന്നും നെടുമുടി വേണു പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ദശരഥത്തിന്റെ രണ്ടാം ഭാഗമെന്നും സിബി മലയില്‍ ഈ അഭിമുഖത്തില്‍ പറഞ്ഞു. 
 
' എനിക്ക് മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. 2016 ല്‍ ഹൈദരബാദില്‍ പോയാണ് കഥയുടെ ചുരുക്കം മോഹന്‍ലാലിനോട് പറഞ്ഞത്. എനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥയിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താന്‍ ഒരുപാടു കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. അതില്‍ എനിക്ക് താല്‍പര്യമില്ല. ഹൈദരബാദില്‍ പോകേണ്ടിവന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്ക് അനുവദിച്ച സമയം. കഥ കേട്ടപ്പോള്‍ കൃത്യമായ മറുപടി തന്നില്ല. ആറുമാസം കൊണ്ട് കഥ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് കഥ പറയാനൊരു അവസരം എനിക്ക് കിട്ടിയില്ല. എനിക്കുവേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ ലാല്‍ ഒഴിഞ്ഞുമാറി,' സിബി മലയില്‍ പറഞ്ഞു. 
 
ലാലിനു തന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോള്‍ തന്റെ അടുത്തേക്ക് വരാമെന്നും സിബി മലയില്‍ പറയുന്നു. 'ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല. മമ്മൂട്ടിയെ വച്ച് ഒരു സിനിമ മനസിലുണ്ട്. മമ്മൂട്ടി തയ്യാറാണോ എന്നറിയില്ല. മോഹന്‍ലാലിന്റെ കാര്യത്തില്‍ കടമ്പകള്‍ കടക്കാനുള്ള മടി കാരണം ഞാനായിട്ട് ശ്രമം നടത്തില്ല.' സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments