Publish Date: Tue, 30 Aug 2022 (09:04 IST)
Updated Date: Tue, 30 Aug 2022 (09:06 IST)
കാലമെത്ര മാറിയാലും മലയാളികള്‍ അത്തം പത്തിന് പൊന്നോണം ആഘോഷിക്കും. കേരളീയരെ സംബന്ധിച്ചിടത്തോളം ഓണം ആഘോഷം മാത്രമല്ല ഒരു ഒത്തുചേരലും കൂടിയാണ്. അത്തദിന ആശംസകളുമായി മലയാളികളുടെ പ്രിയതാരം മണികണ്ഠന്‍ ആചാരിയും കുടുംബവും.
'3 വര്‍ഷത്തെ ഇടവേളക്ക്‌ശേഷം ആഘോഷങ്ങള്‍ക്ക് തിരി തെളിയുന്നു അണയാതെ സൂക്ഷിക്കാം അത്തംദിനാശംസകള്‍'-മണികണ്ഠന്‍ ആചാരി കുറിച്ചു.
നടന്‍ മണികണ്ഠന്‍ ആചാരിയും ഭാര്യ അഞ്ജലിയും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.മകന്‍ ഇസൈയുടെ ചുറ്റുമാണ് ഇരുവരും എപ്പോഴും.
മണികണ്ഠന്‍ ആചാരിയിലെ നടനെ ലോകം കണ്ടത് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ്.ഗുരു സോമസുന്ദരവും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.
ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്.കാളപ്പൂട്ടിന്റെ ആവേശം ചോരാതെ മണ്ണിന്റെയും മനുഷ്യന്റെയും കഥപറയുന്ന 'കാളച്ചേകോന്‍'എന്നൊരു ചിത്രവും താരത്തിന്റെതായി അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു.